Skip to main content
Ramapurathu Varier

ജ്ഞാനപീഠ ജേതാവ് കൊല്ലം ജില്ലയിലെ ചവറയില്‍ 1931 ല്‍ ജനിച്ചു. മുപ്പതുവര്‍ഷം കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകന്‍. ഒരുവര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ മലയാള വിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസര്‍. കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതിയംഗം, നാഷണല്‍ ഫെഡറേഷന്‍ ഓഫ് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ദേശീയാധ്യക്ഷന്‍, ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ പദവികള്‍. കവിതകളും ഗദ്യകൃതികളും, കാള്‍ മാര്‍ക്‌സ്, ലോര്‍ക്ക, പുഷ്‌കിന്‍ പരിഭാഷകളുമുള്‍പ്പെടെ അമ്പതു കൃതികള്‍. കേരള സര്‍വകലാശാല ഓണററി ഡി. ലിറ്റ് ബിരുദം. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എസ്സെനിന്‍ മെഡല്‍ (മോസ്‌കോ), എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, ആശാന്‍ പ്രൈസ്, ഉള്ളൂര്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഖുറം ജോഷ്വാ ജന്മശതാബ്ദി പുരസ്‌കാരം (ആന്ധ്ര), ഭാരതീയ ഭാഷാ പരിഷത് അവാര്‍ഡ് (കൊല്‍ക്കത്ത), ചലച്ചിത്രഗാനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ്, 13 സംസ്ഥാന അവാര്‍ഡുകള്‍, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍. വിലാസം : ഇന്ദീവരം ടാഗോര്‍ നഗര്‍ തിരുവനന്തപുരം - 14

Books Published by Author