Skip to main content
Rajesh K Erumeli
രാജേഷ് ചിറപ്പാട് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ജനനം. അമ്മ: പരേതയായ മേരി സി പി. അച്ഛന്‍: ചാക്കോ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യുവപരിഭാഷകര്‍ക്ക് നല്കുന്ന എം പി കുമാരന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരൂപണങ്ങള്‍, ലേഖനങ്ങള്‍ എഴുതുന്നു. പ്രസിദ്ധീകരിച്ച കൃതികള്‍: മാംസനിബദ്ധം (കവിതകള്‍), കുമാരനാശാന്‍ കവിതയും ജീവിതവും, അയ്യന്‍കാളി ജീവിതവും പോരാട്ടവും. കുട്ടികളുടെ നെല്‍സണ്‍ മണ്ടേല, അംബേദ്കര്‍: ജീവിതം കൃതി ദര്‍ശനം, ദലിത് വര്‍ത്തമാനം (എഡിറ്റര്‍), പുതുകാലം പുതുകവിതകള്‍ (എഡിറ്റര്‍), തകഴി: വായനയും പുനര്‍വായനയും (എഡിറ്റര്‍). സ്വത്വം വര്‍ഗം മൃദുഹിന്ദുത്വം, യേശു വിമോചകനും രക്തസാക്ഷിയും, മഹാനടന്‍, മാറുന്നകാലം മാറുന്ന കവിത (എഡിറ്റര്‍; രാജേഷ് കെ എരുമേലി ക്കൊപ്പം) കെ ഇ എന്‍ സംഭാഷണങ്ങള്‍ (സമാഹരണം പി എസ് പൂഴനാടിനൊപ്പം), എം എഫ് ഹുസൈന്‍ എന്ന ഇതിഹാസം (സമാഹരണം പി പി സത്യനോടൊപ്പം), മതമൗലികവാദവും ഇന്ത്യന്‍ മതേതരത്വവും (പരിഭാഷ). പാട്ടും മൂളിവന്നു (വൈക്കം വിജയലക്ഷ്മിയുടെ ജീവിതം, എഴുത്ത്: രാജേഷ് കെ എരുമേലിക്കൊപ്പം) ഇപ്പോള്‍ ചിന്ത പബ്ലിഷേഴ്‌സില്‍ സബ് എഡിറ്റര്‍. ജീവിതപങ്കാളി : വിജില ചിറപ്പാട് വിലാസം : എഡിറ്റോറിയല്‍ വിഭാഗം, ചിന്ത പബ്ലിഷേഴ്‌സ് എ കെ ജി സെന്ററിനു സമീപം തിരുവനന്തപുരം - 695 035 ഫോണ്‍ : 9605077791 email : rajeshchirappadu@gmail.com രാജേഷ് കെ എരുമേലി കോട്ടയം ജില്ലയിലെ എരുമേലിയില്‍ ജനനം. അച്ഛന്‍: ജോണ്‍ കെ എരുമേലി. അമ്മ: അമ്മിണിക്കുട്ടി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ്, ഭാരതീയ വിദ്യാഭവന്‍ കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗാന്ധിയന്‍ ചിന്തയിലും വികസനത്തിലും എം എ ബിരുദവും ജേണലിസത്തില്‍ പി ജി ഡിപ്ലോമയും നേടി. മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും ഫീച്ചറുകളും എഴുതുന്നു. 2012 ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം നേടി. മാധ്യമം, ജനയുഗം, നവമലയാളി ഓണ്‍ ലൈന്‍ മാഗസിന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. കൃതികള്‍: പത്രവും പത്രപ്രവര്‍ത്തനവും, ജ്യോതി റാവു ഫൂലെ (ജീവചരിത്രം), സ്വത്വം വര്‍ഗ്ഗം മൃദുഹിന്ദുത്വം, യേശു വിമോചകനും രക്തസാക്ഷിയും, മഹാനടന്‍, മാറുന്നകാലം മാറുന്ന കവിത (എഡിറ്റര്‍; രാജേഷ് ചിറപ്പാടിനൊപ്പം) മലയാളത്തിലെ മതേതര കവിതകള്‍ (എഡിറ്റര്‍: സന്തോഷ് ഒ കെയ്‌ക്കൊപ്പം) യുക്തിവാദം, ചോദ്യോത്തരങ്ങള്‍ (എഡിറ്റര്‍: രാജഗോപാല്‍ വാകത്താനത്തിനൊപ്പം) ജാതിക്കുമ്മി: പാഠവും പഠനവും (സഹ എഡിറ്റര്‍) പാട്ടും മൂളിവന്നു (വൈക്കം വിജയലക്ഷ്മിയുടെ ജീവിതം എഴുത്ത്: രാജേഷ് ചിറപ്പാടിനൊപ്പം) ജീവിതപങ്കാളി : സ്‌നേഹലത മകന്‍ : തരുണ്‍ വിലാസം : കാവുംപാടം വീട്, കനകപ്പലം തപാല്‍ എരുമേലി, കോട്ടയം - 686509. ഫോണ്‍ : 9947881258 email : rajeshkerumeli@gmail.com