കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ജനനം. അമ്മ: പരേതയായ മേരി സി പി. അച്ഛന്: ചാക്കോ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യുവപരിഭാഷകര്ക്ക് നല്കുന്ന എം പി കുമാരന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരൂപണങ്ങള്‍, ലേഖനങ്ങള്‍ എഴുതുന്നു.
പ്രസിദ്ധീകരിച്ച കൃതികള്‍: മാംസനിബദ്ധം (കവിതകള്‍), കുമാരനാശാന് കവിതയും ജീവിതവും, അയ്യന്‍കാളി ജീവിതവും പോരാട്ടവും. അംബേദ്കര്‍: ജീവിതം കൃതി ദര്‍ശനം, ദലിത് വര്‍ത്തമാനം (എഡിറ്റര്‍), പുതുകാലം പുതുകവിതകള്‍ (എഡിറ്റര്‍), തകഴി: വായനയും പുനര്‍വായനയും (എഡിറ്റര്‍). സ്വത്വം വര്‍ഗം മൃദുഹിന്ദുത്വം, യേശു വിമോചകനും രക്തസാക്ഷിയും, മഹാനടന്, മാറുന്നകാലം മാറുന്ന കവിത (എഡിറ്റര്‍: രാജേഷ് കെ എരുമേലിക്കൊപ്പം) കെ ഇ എന്‍ സംഭാഷണങ്ങള്‍ (സമാഹരണം പി എസ് പൂഴനാടിനൊപ്പം), എം എഫ് ഹുസൈന് എന്ന ഇതിഹാസം (സമാഹരണം പി പി സത്യനോടൊപ്പം), മതമൗലികവാദവും ഇന്ത്യന്‍ മതേതരത്വവും (പരിഭാഷ). പാട്ടും മൂളിവന്നു (വൈക്കം വിജയലക്ഷ്മിയുടെ ജീവിതം, എഴുത്ത്: രാജേഷ് കെ എരുമേലിക്കൊപ്പം)
ഇപ്പോള്‍ ചിന്ത പബ്ലിഷേഴ്സില്‍ സബ് എഡിറ്റര്‍.
ജീവിതപങ്കാളി : വിജില ചിറപ്പാട്
വിലാസം : എഡിറ്റോറിയല്‍ വിഭാഗം, ചിന്ത പബ്ലിഷേഴ്സ്
എ കെ ജി സെന്ററിനു സമീപം
തിരുവനന്തപുരം - 695 035
ഫോണ്‍ : 9605077791
email : rajeshchirappadu@gmail.com