Skip to main content
Rabindra nath Tagore
രബീന്ദ്രനാഥ ടാഗോര്‍ (1861-1941) കവി, ഗായകന്‍, നടന്‍, ചിത്രകാരന്‍, ദാര്‍ശനികന്‍, സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസവിചക്ഷണന്‍, ദേശഭക്തന്‍ ഇങ്ങനെ സംസ്‌കാരത്തിന്റെ വിവിധവശങ്ങള്‍ ഒത്തിണങ്ങിയ ഒരപൂര്‍വവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മഹാകവി രബീന്ദ്രനാഥ ടാഗോര്‍. ഖണ്ഡകാവ്യം, നാടകം, ഗാനം, കഥ, നോവല്‍, പ്രബന്ധം ഇങ്ങനെ സാഹിത്യത്തിലെ എല്ലാ ശാഖകള്‍ക്കും അദ്ദേഹം സംഭാവന നല്‍കി. 1913 ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസലക്ഷ്യത്തിന്റെ നിദര്‍ശനമാണ് വിശ്വഭാരതി സര്‍വകലാശാല. സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍ക്കെതിരെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈക്കൊണ്ട ക്രൂരമായ മര്‍ദനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം 'സര്‍' സ്ഥാനം ഉപേക്ഷിച്ചു.