Skip to main content
R Suresh Kumar
1970 ല്‍ വെള്ളറട കരിക്കാമന്‍കോട് പൂങ്കോട്ടുകോണം കൃഷ്ണവിലാസത്തില്‍ രാമകൃഷ്ണപിള്ളയുടെയും വനജാക്ഷിഅമ്മയുടെയും മകനായി ജനിച്ചു. ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസവകുപ്പ്, പ്രസ്‌ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം എ, എം എഡ്, പി ജി ഡി ജെ ബിരുദങ്ങളും ചരിത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ യു ജി സി (ചഋഠ) യോഗ്യതയും നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍ ഗവേഷണം നടത്തുന്നു. നാലു ബി എഡ് കോളേജുകളിലെ താല്‍ക്കാലിക സേവനത്തിനുശേഷം ആറുവര്‍ഷം ഹയര്‍സെക്കന്ററി അധ്യാപകനായിരുന്നു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ഇപ്പോള്‍ കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനാണ്. പാഠ്യപദ്ധതി പരിഷ്‌കരണം, പാഠപുസ്തകരചന, അധ്യാപകപരിശീലനം എന്നീ കാര്യങ്ങളില്‍ എസ് സി ഇ ആര്‍ ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. എ കെ ജി സി ടി തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം. ഭാര്യ: രശ്മി ടി എല്‍ മകന്‍: ദേവനാരായണ്‍, ദേവനന്ദന വിലാസം: 'തളിര്' ടി സി 85/2035 ശീവേലിനഗര്‍, പേട്ട പി ഒ തിരുവനന്തപുരം - 24