Skip to main content
1921 ഒക്‌ടോബര്‍ 2 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ജനിച്ചു. ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ജേര്‍ണലിസത്തിലും അഡ്വര്‍ടൈസ്‌മെന്റിലും ബിരുദാനന്തര ഡിപ്ലോമ. ഏജീസ് ഓഫീസില്‍ ജീവനക്കാരനായിരുന്നു. അവിവാഹിതന്‍. പ്രസിദ്ധീകരിച്ച കൃതികള്‍. കളികളുടെ കഥ, മഹച്ചരിതമാല (21,65,123), വനിതകളും നിയമവും, ഉപഭോക്തൃ വഞ്ചനയ്‌ക്കെതിരെ, വനിതകളും കായിക ലോകവും, ഉപഭോക്താവിന്റെ അവകാശങ്ങള്‍, കളിക്കളത്തിലെ മഹാപ്രതിഭകള്‍, വിവരാവകാശ നിയമം ജനനന്മയ്ക്ക്, സൈ ലന്റ്‌വാലി ചെറുത്തുനില്പിന്റെ നാള്‍വഴി (സഹഗ്രന്ഥകാരന്‍), ജിമ്മി ജോര്‍ജ്ജ് കളിക്കളത്തിലെ സൂര്യതേജസ്സ്. വിലാസം : ടി സി 28/2608 കുന്നുംപുറം തിരുവനന്തപുരം-695001 ഫോണ്‍ - 0471-2452210