Skip to main content
ആര്‍ പാര്‍വ്വതിദേവി പ്രശസ്ത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ പി ഗോവിന്ദപ്പിള്ളയുടെയും പ്രൊഫ. ജെ രാജമ്മയുടെയും മകള്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം ക്ലാസോടെ തത്ത്വശാസ്ത്രത്തില്‍ ബി എ; എം എ ബിരുദങ്ങളും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫിലും നേടി. രണ്ട് ദശാബ്ദക്കാലമായി മാധ്യമരംഗത്ത് സജീവം. സബ് എഡിറ്റര്‍ (ദേശാഭിമാനി ദിനപത്രം), ചീഫ് സബ് എഡിറ്റര്‍ (എഷ്യാനെറ്റ്), ന്യൂസ് എഡിറ്റര്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് (കൈരളി ടി വി) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പെണ്‍മലയാളം, ക്രോസ്ഫയര്‍ തുടങ്ങിയ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. ജീവിതം ഓടിത്തീര്‍ക്കുന്നവര്‍, നീല വിപ്ലവത്തിന്റെ ബാക്കിപത്രം, കളിയമ്മ, വീണ്ടും സൂര്യോദയം എന്നീ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. ജീവിതം ഒരു സമരം, സമരതീക്ഷ്ണതയുടെ ഇന്നലെകള്‍, പത്രം, പത്രം കുട്ടികളേ എന്നിവയാണ് പ്രധാനകൃതികള്‍. അബുദാബി ശക്തി അവാര്‍ഡ്, പി ആര്‍ രാജന്‍ മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഭര്‍ത്താവ് : വി ശിവന്‍കുട്ടി മകന്‍ : പി ഗോവിന്ദ് ശിവന്‍ വിലാസം : മുല്ലയ്ക്കല്‍, 9, സുഭാഷ്‌നഗര്‍, തിരുവനന്തപുരം - 695008

Books Published by Author

No Books Published by the Author