Skip to main content
R Gopinadhan Nair

ആയിരത്തിതൊള്ളായിരത്തി മുപ്പത്തിമൂന്ന് ആഗസ്തില്‍ ആറ്റിങ്ങലിനു സമീപം അവനവഞ്ചേരിയില്‍ ജനനം. പിതാവ് പി ഗംഗാധരന്‍ പിള്ള. മാതാവ് ശ്രീമതി കെ പൊന്നമ്മ. അവനവഞ്ചേരി എല്‍ പി സ്‌കൂളിലും, ആറ്റിങ്ങല്‍ ടൗണ്‍ യു പി എസിലും ആറ്റിങ്ങല്‍ ഹൈസ്‌കൂളിലും വിദ്യാഭ്യാസം. 1952 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പാസായി. 1953 നവംബര്‍ 30 ന് ജോലിയില്‍ പ്രവേശിച്ചു. 35 വര്‍ഷത്തെ സേവനത്തിനുശേഷം 1988 ആഗസ്ത് 31 ന് സര്‍വ്വീസില്‍നിന്നും വിരമിച്ചു. 1967 ല്‍ കെ എം സി എസ് യു ജോയിന്റ് സെക്രട്ടറിയായി. 1968 ല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതല്‍ 1988 വരെ കെ എം സി എസ് യു ജനറല്‍ സെക്രട്ടറി.
ചിറയിന്‍കീഴില്‍ പ്രൊഫ. ജി ശങ്കരപ്പിള്ള സ്മാരക സാംസ്‌കാരിക കേന്ദ്രത്തിന്റെ രൂപീകരണത്തില്‍ മുഖ്യ
പങ്കാളിയായി. ആശ്രയ ചിറയിന്‍കീഴ് എന്ന വയോജന കേന്ദ്രത്തിന്റെ രൂപീകരണത്തിന് മുന്‍കൈയെടുത്തു. ആരംഭം മുതല്‍ 20 വര്‍ഷം വയോജന കേന്ദ്രത്തിന്റെ സെക്രട്ടറിയായിരുന്നു. 1953 ല്‍ സി പി ഐ യുമായി ബന്ധപ്പെട്ടു. സി പി ഐ (എം) രൂപപ്പെട്ടതുമുതല്‍ അതിന്റെ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ : എ രാജലക്ഷ്മി അമ്മ
മക്കള്‍ : നാലുപേര്‍. മൂന്ന് ആണും ഒരു പെണ്ണും
മൂത്തമകന്‍ നാട്ടില്‍ സഹകരണ ബാങ്കില്‍ പ്രവര്‍ത്തിക്കുന്നു. മകള്‍ വിവാഹിത, രണ്ട് ആണ്‍മക്കള്‍ പ്രവാസികള്‍