Skip to main content
പ്രൊഫ. വി സുകുമാരന്‍

1936 സെപ്തംബര്‍ 30 ന് മദ്രാസില്‍ ജനനം. പിതാവ്: റാവുസാഹിബ് എം പി നാരായണന്‍നായര്‍, മാതാവ്: വാവുള്ളപ്പതി കല്യാണി അമ്മ. ഇംഗ്ലീഷ് പ്രൊഫസര്‍, സാഹിത്യ നിരൂപകന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, കോളമിസ്റ്റ്. ഇന്ത്യക്കകത്തും പുറത്തും നാലരപ്പതിറ്റാണ്ട് ഇംഗ്ലീഷ് ഭാഷയും സാഹിത്യവും യൂണിവേഴ്‌സിറ്റി തലത്തില്‍ പഠിപ്പിച്ചു. 1996 ല്‍ കേന്ദ്ര സിവില്‍ സര്‍വ്വീസില്‍നിന്ന് റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ കോഴിക്കോട് സ്ഥിരതാമസം. ഇരുപത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സാഹിത്യ നിരൂപണത്തിന് ശക്തി- തായാട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൃതികള്‍:How to fall in love with English, The Epic That’s English, The Empires of English, The Romance of words, Manglish to English,പാവം ഗ്രാമര്‍, ആധുനികതയുടെ അക്ഷരമാല, കുഞ്ചന്‍ ചിരിയുടെ രണ്ടാംവരവ്, അക്ഷരം അഗ്നി,Cruelty towards shakespeare, V T Bhattathiripad മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: നവസിദ്ധാന്തങ്ങള്‍, സ്ത്രീ എഴുത്തും വിമോചനവും, ആശയം, അക്ഷരം, കലാപം, എങ്ങു മനുഷ്യനു ചങ്ങല കൈകളില്‍, വെള്ളാനയുടെ നാട്, ബിലാത്തി വിശേഷം: പുതിയ പാഠം, വാക്കിന്റെ വജ്രസൂചി, അന്വേഷിപ്പിന്‍ കണ്ടെത്തില്ല, വെള്ളപ്പുലി മുരളുന്നുണ്ടോ. ഭാര്യ : കുമുദം മക്കള്‍ : അജിത്, അനൂപ് വിലാസം : എ 5, സുരഭി, ഗിരിനഗര്‍ കോഴിക്കോട്‌