Skip to main content
Prof. K N Gangadharan
തൃശൂര്‍ ജില്ലയില്‍ കാടുകുറ്റി പഞ്ചായത്തില്‍ കാതിക്കുടം വാര്‍ഡില്‍ 1940 ജൂണ്‍ 15 ന് ജനിച്ചു. അച്ഛന്‍: കെ എസ് നാണു. അമ്മ: സി എസ് നാരായണി. വാളൂര്‍ എന്‍ എസ് എസ് ഹൈസ്‌കൂള്‍, കാലടി ശ്രീശങ്കരാ കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളത്തിലെ വിവിധ ഗവ. കോളേജുകളില്‍ അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം തലവനും പ്രൊഫസറുമായിരുന്നു. 1995 ല്‍ ആറ്റിങ്ങല്‍ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍നിന്നും വിരമിച്ചു. ഇ എം എസ് അക്കാദമി ഫാക്കല്‍റ്റി അംഗമാണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. മാര്‍ക്‌സിസം ഒരു കൈപ്പുസ്തകം, എന്താണ് ധനഃശാസ്ത്രം, ആസിയന്‍ കരാര്‍ കര്‍ഷകര്‍ക്ക് മരണവാറണ്ട്, പ്രതിസന്ധികള്‍ ഒഴിയുന്നില്ല, മാര്‍ക്‌സിസ്റ്റ് പദാവലി എന്നിവയാണ് പ്രധാന കൃതികള്‍. ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : അഡ്വ. രുഗ്മിണി ഗംഗാധരന്‍ മക്കള്‍ : സൂരജ്, ചാന്ദിനി