Skip to main content
Prof. J Darwin
റവ: ജെ ജോസഫിന്റെയും ശ്രീമതി റേച്ചലിന്റെയും പുത്രനായി കോവളത്തിനടുത്ത് മുട്ടയ്ക്കാട്ടില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം പ്രാദേശിക സ്‌കൂളുകളില്‍. ബിരുദം മദിരാശി സര്‍വകലാശാലയില്‍നിന്ന്. ബിരുദാനന്തരബിരുദങ്ങള്‍ കേരള സര്‍വകലാശാലയില്‍നിന്ന്. വിദ്യാഭ്യാസകാലത്ത് ആര്‍ എസ് പിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കുറെക്കാലം അതിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ 1966-ല്‍ അദ്ധ്യാപകന്‍. പിന്നീട് ദീര്‍ഘകാലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ രാഷ്ട്രതന്ത്രവിഭാഗം അദ്ധ്യക്ഷനും പ്രൊഫസറും. വിദ്യാഭ്യാസകാലം കഴിഞ്ഞ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇപ്പോള്‍ കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാന്‍. മൂന്നു ദശാബ്ദക്കാലത്തിലേറെയായി യുഗദീപത്തിന്റെയും തുടര്‍ന്ന് മുന്നേറ്റം മാസികയുടെയും ചീഫ് എഡിറ്റര്‍. കൃതികള്‍ : ജെ സി ഡാനിയേല്‍ മലയാളസിനിമയുടെ പിതാവ്, പൈതൃകത്തിന്റെ വേരുകള്‍, തീച്ചട്ടിയിലാക്കിയ ആദ്യയിര. ഒരു നഷ്ടജനതയും രാജ്യവും, ആര്യാധിനിവേശത്തിന്റെ കാണാപ്പുറങ്ങള്‍ ഭാര്യ : സെലിന്‍ മക്കള്‍ : രഞ്ജിറ്റ് ഡാര്‍വിന്‍, താരാ ഡാര്‍വിന്‍ വിലാസം : ഹണീഡ്യൂ, മേലാറന്നൂര്‍ കരമന പി ഒ തിരുവനന്തപുരം - 2 ഫോണ്‍ : 9446382701