Skip to main content
തെക്കന്‍ തിരുവിതാംകൂറിലെ കുളച്ചലില്‍ (കന്യാകുമാരി ജില്ല) ജനനം. തിരുവനന്തപുരം വിമന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. 1955 ല്‍ അദ്ധ്യാപകജീവിതം തുടങ്ങി. തിരുവനന്തപുരം എന്‍ എസ് എസ് വനിതാ കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, വിമന്‍സ് കോളേജ് (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. 1985 ല്‍ വിരമിച്ചു. ശ്രീരാമകൃഷ്ണപ്രസ്ഥാനവുമായും വിവേകാനന്ദസാഹിത്യവുമായും അടുത്ത ബന്ധം. ഇപ്പോള്‍ ആദ്ധ്യാത്മികരംഗത്ത് പഠനവും അദ്ധ്യാപനവും പ്രഭാഷണവും നടത്തുന്നു. ആനുകാലികങ്ങളില്‍ ആദ്ധ്യാത്മിക-സാഹിത്യലേഖനങ്ങളും കവിതകളും രചിക്കുന്നു. അഗതികളായ സ്ത്രീകളുടെ പുനരധിവാസം സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയുമാണ്. കൃതികള്‍: വിവേകാനന്ദന്‍-കവിയും ഗായകനും, ഏകാകിനികള്‍, തേജസ്വിനികള്‍, ഇലിയഡ് (സംഗൃഹീതപുനരാഖ്യാനം), തീര്‍ത്ഥഭൂമികള്‍, അമര്‍ത്യതയുടെ സംഗീതം (അച്ചടിയില്‍). ഭര്‍ത്താവ് : പരേതനായ കെ ശിവരാമന്‍ നായര്‍ മക്കള്‍ : രേണു, രാജി, രഘുകുമാര്‍, രശ്മി വിലാസം : വന്ദന, ഉദാര ശിരോമണി റോഡ് വെള്ളയമ്പലം, തിരുവനന്തപുരം.