Skip to main content
ജനനം 1955 ഒക്‌ടോബര്‍ 12ന് ചമ്പാട്. ബിരുദാനന്തര ബിരുദം നേടി. പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്നു. വിശ്വദീപ്തി ചെറുകഥാ അവാര്‍ഡ്, ആശ്രയ ബാല സാഹിത്യ പുരസ്‌കാരം, ഗുരുസാഹിതി നോവല്‍ അവാര്‍ഡ്, അംബേദ്കര്‍ അവാര്‍ഡ്, പി നരേന്ദ്രനാഥ് നാടക അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: അനന്തതയിലേക്ക്, പാതിവഴിയില്‍ (നോവലുകള്‍) ഒരേമുഖം (കഥ), ചിരുതത്തെയ്യം (കവിത), പാട്ടുകാരന്‍, ഈണം, ഇനി വൈകിയാല്‍, പരമാണുവിനെ പിളര്‍ന്ന മഹാശാസ്ത്രജ്ഞന്‍, ഒരുമിക്കാന്‍ ഒരുപാടു ദൂരം, ഒന്നാനാം കുന്നില്‍, കൊച്ചുമത്സ്യകന്യക, സൗമ്യദീപം, ഹെയ്ദി, പറക്കുന്ന നിറങ്ങള്‍, പച്ചപ്പിലേക്കു നോക്കുമ്പോള്‍, പക്ഷികളെ അറിയാം, ശാസ്ത്രത്തിലെ അത്ഭുതങ്ങള്‍, പാവങ്ങള്‍, മാനിഷാദ, കറുത്ത സുന്ദരന്‍. (ബാലസാഹിത്യം) വിലാസം : പി ഒ ചമ്പാട് കണ്ണൂര്‍ þ 670694