Skip to main content
Prathapan

തിരുവനന്തപുരം ജില്ലയില്‍ കന്യാകുളങ്ങരയില്‍ ജനനം. പരമേശ്വരന്‍പിള്ളയുടെയും ദേവകി അമ്മയുടെയും മകന്‍. ശ്രീകാര്യം യു പി എസ്, കന്യാകുളങ്ങര ഹൈസ്‌കൂള്‍, മഹാത്മാഗാന്ധി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കലാശാലതലത്തില്‍ കഥാരചനയ്ക്ക് സമ്മാനം നേടി, എഴുത്തിന്റെ വഴിയിലേക്ക്. ചില കഥകള്‍ക്ക് ശേഷം നീണ്ട ഇരുപത് വര്‍ഷങ്ങളുടെ ഇടവേള. ഇപ്പോള്‍ പ്രമുഖ ആനുകാലികങ്ങളില്‍ സജീവമായി എഴുതുന്നു. തിരുവനന്തപുരത്ത് പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പില്‍ മാനേജര്‍. ഭാര്യ : രശ്മി മക്കള്‍ : അദ്വൈത്, അക്ഷയ് വിലാസം : പ്രതീക്ഷ, പുളിക്കല്‍ ലെയിന്‍ കുടവൂര്‍, ആനയറ പി ഒ, തിരുവനന്തപുരം