Skip to main content
Prakash Karat
പ്രകാശ് കാരാട്ട് ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍, മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പ്രകാശ് കാരാട്ട് സി പി ഐ (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. സി പി ഐ (എം) സൈദ്ധാന്തിക പ്രസിദ്ധീകരണമായ ദി മാര്‍ക്‌സിസ്റ്റിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ലെഫ്റ്റ് വേഡിന്റെ മാനേജിങ് ഡയറക്ടറുമാണ്. സി പി ഐ (എം) പി ബി അംഗമായ വൃന്ദാകാരാട്ട് ആണ് ഭാര്യ. എസ് രാമചന്ദ്രന്‍പിള്ള 1938 ഫെബ്രുവരി 27 ന് ജനിച്ചു. എസ് ഡി കോളേജ് ആലപ്പുഴ, തിരുവനന്തപുരം-എറണാകുളം ലോ കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. കുറച്ചുകാലം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. അഭിഭാഷകനായിരിക്കെ യുവജനരംഗത്തേക്ക്. കേരളാ സോഷ്യലിസ്റ്റ് യുവജനഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1968 മുതല്‍ 1974 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1974 ല്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി പി ഐ (എം) പൊളിറ്റ്ബ്യൂറോ അംഗം, അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ്. കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. രാജ്യസഭാംഗവുമായിരുന്നിട്ടുണ്ട്. രണ്ട് ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ദേശാഭിമാനി പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : രത്‌നമ്മ; മൂന്ന് മക്കള്‍