Skip to main content
Prabhat patnaik
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മാര്‍ക്‌സിസ്റ്റ് ചിന്തകനും. 1945 ന് ഒഡീഷയിലെ ജട്‌നയില്‍ ജനിച്ചു. പിതാവ്: പ്രാണനാഥ് പട്‌നായിക്. മാതാവ്: മഞ്ജരി പട്‌നായിക്. ദില്ലി സെന്റ്സ്റ്റീവന്‍സ് കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രബിരുദം. 1966 ല്‍ റോഡ്‌സ് സ്‌കോളര്‍ഷിപ്പില്‍ ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെനിന്ന് ബി ഫില്‍, ഡി ഫില്‍ ബിരുദങ്ങള്‍ നേടി. 1969 ല്‍ ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് 1974 മുതല്‍ 2010 വരെ ജെ എന്‍ യു വില്‍ സെന്റര്‍ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിങ്ങില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കേരള സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനായിരുന്നു. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി കൃതികള്‍ രചിച്ചു. സോഷ്യല്‍ സയന്റിസ്റ്റ് എന്ന ജേണലിന്റെ പത്രാധിപരാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഉത്സ പട്‌നായിക്കാണ് സഹധര്‍മിണി.