Skip to main content
Pinarai vijayan
കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ 1944 മാര്‍ച്ച് 21 ന് ജനിച്ചു. ബിരുദപഠനത്തിനുശേഷം സജീവ രാഷ്ട്രീയത്തില്‍. കേരള വിദ്യാര്‍ഥി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കെ എസ് വൈ എഫിന്റെ സംസ്ഥാന പ്രസിഡന്റായി. 1964 ല്‍ സി പി ഐ (എം) അംഗമായി. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായിരുന്നു. കേരള നിയമസഭയില്‍ 19 വര്‍ഷം അംഗമായിരുന്നു. 1996 മുതല്‍ 1998 വരെ കേരളത്തിലെ വൈദ്യുതി-സഹകരണവകുപ്പു മന്ത്രി. പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും നിലവിലിരുന്ന കാലത്ത് വൈദ്യുതിമന്ത്രിപദമേറ്റെടുക്കുകയും 1083 മെഗാവാട്ട് വൈദ്യുതി പുതുതായി ഉല്‍പ്പാദിപ്പിച്ച് കേരളത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കുകയും ചെയ്തു. 1998 മുതല്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി. 2002 മുതല്‍ സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം. ജനങ്ങള്‍ക്കൊപ്പം, കേരളീയ നവോത്ഥാനം നേരിടുന്ന വെല്ലുവിളി, ഇടതുപക്ഷം ചെയ്യേണ്ടത് എന്നീ കൃതികളുടെ കര്‍ത്താവ്. ഭാര്യ : കമല മക്കള്‍ : വീണ, വിവേക്‌