Skip to main content
Pearl s Buke
പേള്‍ സൈഡന്‍ സ്റ്റ്രീക്കര്‍ ബക് 1893 ജൂണ്‍ 28 ന് അമേരിക്കയിലെ പശ്ചിമ വിര്‍ജീനിയയിലെ ഹിന്‍സ് ബറോയില്‍ ജനിച്ചു. തന്റെ 80-ാം വയസ്സില്‍ 1973 മാര്‍ച്ച് 6-ാം തീയതി വെര്‍മണ്ടിലെ ഡാല്‍ബിയില്‍ നിര്യാതയായി. ക്രിസ്ത്യന്‍ മിഷണറിമാരുടെ പുത്രിയായ ബക് തന്റെ ജീവിതത്തില്‍ 1934 വരെയുള്ള കാലത്താണ് ഏറിയപങ്കും ചൈനയിലെ സെന്‍ജിയാണ്ടിലാണ് ജീവിച്ചത്. 1931 ല്‍ ബക് തന്റെ ദി ഗുഡ് എര്‍ത്ത് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. 1931 ലും 32 ലും അമേരിക്കയില്‍ ഏറ്റവും അധികം വിറ്റുപോയ പുസ്തകമാണ് ദി ഗുഡ് എര്‍ത്ത്. 1932 ല്‍ ഈ പുസ്തകത്തിന് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചു. തന്റെ സമഗ്ര സംഭാവനകള്‍ക്ക് പേല്‍ ബക്കിന് 1938 ല്‍ നോബര്‍ സമ്മാനം ലഭിച്ചു