Skip to main content
Pazhavila Ramesan
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ ജനനം. അച്ഛന്‍: എന്‍ എ വേലായുധന്‍, അമ്മ: കെ ഭാനുക്കുട്ടി അമ്മ അഞ്ചാലുംമൂട് പ്രൈമറി സ്‌കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌കൂള്‍, കൊല്ലം എസ് എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1961 മുതല്‍ 1968 വരെ കെ ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍ സഹപത്രാധിപര്‍. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നോക്കി. അബുദാബി ശക്തി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, 2011ല്‍ വിശ്വവേദി സാഹിത്യ പുരസ്‌കാരം, 2015 ല്‍ മഹാകവി പി ഫൗണ്ടേഷന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ കവിപ്രതിഭാ ബഹുമതി എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങളും ഓര്‍മ്മകളുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര എന്നീ ഗദ്യഗ്രന്ഥങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാര്യ : സി രാധ. മക്കള്‍ : സൂര്യ സന്തോഷ്, സൗമ്യ സുഭാഷ് വിലാസം : പഴവിള, നന്തന്‍കോട്, നളന്ദാ ജങ്ഷന്‍, തിരുവനന്തപുരം-695 003.