Skip to main content
Payyappilli Balan
എറണാകുളം ജില്ലയില്‍ മഞ്ഞുമ്മല്‍ പയ്യപ്പിള്ളി പാപ്പി അമ്മയുടെയും കൂടാനക്കാട്ടില്‍ ഇരവി രാമന്‍പിള്ളയുടെയും പുത്രന്‍. 1925 ജൂണില്‍ ജനനം. മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ ഏഞ്ചല്‍ പ്രൈമറി സ്‌കൂള്‍. ആലുവാ അദ്വൈതാശ്രമ സംസ്‌കൃത പാഠശാല, ഇടപ്പള്ളി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആലുവാ യു സി കോളേജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം. 1938 ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പണിമുടക്കില്‍ പങ്കെടുത്തു. സ്‌കൂളില്‍ നിന്നും ഒരു മാസത്തെ സസ്‌പെന്‍ഷന്‍. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോട് ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പണിമുടക്കത്തിലും പങ്കെടുത്ത വ്യവസായ മേഖലയിലെ ആദ്യത്തെ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സി പി ഐ (എം)ന്റെയും ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുടെയും കര്‍ഷക സംഘത്തിന്റെയും ഭാരവാഹി, എം ജി സര്‍വ്വകലാശാല സെനറ്റ് അംഗം, പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ കൗണ്‍സില്‍ ഉപദേശക സമിതി ചെയര്‍മാന്‍, സാഹിത്യസംഘം പ്രവര്‍ത്തകന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പല തവണകളിലായി പൊലീസ്- ഗുണ്ടാ മര്‍ദ്ദനങ്ങള്‍ക്ക് വിധേയന്‍. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ ജിവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഇതര കൃതികള്‍: ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം, ആലുവാപ്പുഴ പിന്നെയും ഒഴുകി, മായാത്ത സ്മരണകള്‍ മാങ്ങാത്ത മുഖങ്ങള്‍, പാലിയം സമരം (അബുദാബി ശക്തി അവാര്‍ഡ്), പൊരുതി വീണവര്‍, സ്റ്റാലിന്റെ പ്രസക്തി, അവരുടെ വഴികള്‍ എന്റെ കാഴ്ചകള്‍. ഭാര്യ : പരേതയായ ശാന്താദേവി മക്കള്‍ : ജ്യോതി, ബിജു, ദീപ്തി വിലാസം : മഞ്ഞുമ്മല്‍ പി ഒ- 683501 ഫോണ്‍ : 04842557856