Skip to main content
PAYYANNOOR KUNJHIRAMAN

1946 മെയ് 22 ന് പയ്യന്നൂര്‍ രാമനാട്ട് ജനനം. അച്ഛന്‍: ബി കെ കണ്ണപ്പൊതുവാള്‍. അമ്മ: പാര്‍വതിയമ്മ. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. വിവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍, ലേഖകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. കളിയാട്ടക്കഥകള്‍, ജീവനോടെ സ്വര്‍ഗത്തില്‍, ടീച്ചിങ് നോട്ട്, കുട്ടി പഠിപ്പിച്ച പാഠം, നാടോടിബാലന്റെ മയില്‍പ്പീലി, തേങ്ങലുകള്‍ (ബാലസാഹിത്യം), നിരഞ്ജനയുടെ ജീവിതകഥ (ജീവചരിത്രം), അന്ധഹൃദയം, റംഗമ്മയുടെ വാടകപ്പറമ്പ്, കാവേരി എന്റെ രക്തം, ബനശങ്കരി, മൃത്യുഞ്ജയന്‍, മിന്നല്‍, ഘോഷം, ചേരിയുടെ വിലാപം, ഇരുളിന് നീളംകൂടുന്നു, പിറവി, എടയ്ക്കല്‍ മലമുകളില്‍, മുറിപ്പാടുകള്‍, എന്റെ കഥ (വിവര്‍ത്തനം: കന്നടയില്‍നിന്ന്) എന്നീ കൃതികളുടെ കര്‍ത്താവ്. നിരഞ്ജനയുടെ ജീവിതകഥ എന്ന ഗ്രന്ഥത്തിന് 2005 ലെ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. ഭാര്യ : സത്യഭാമ എ കെ വിലാസം : രാമനാത്ത് വീട് ചാലക്കോട് പി ഒ പയ്യന്നൂര്‍, കണ്ണൂര്‍