Skip to main content
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയിലെ മൊകേരിയില്‍ ജനിച്ചു. അച്ഛന്‍: കെ പി അച്യുതന്‍, അമ്മ: കെ പി ദേവൂട്ടി. പഠനകാലം തലശ്ശേരിയിലെ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യസംഘം, ശാസ്ത്ര സാഹിത്യപരിഷത്ത് തുടങ്ങി വിവിധ കലാ-സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകന്‍. അമേച്വര്‍ നാടകവേദിയോടൊപ്പവും പ്രവര്‍ത്തിക്കുന്നു. നാടകരചനയ്ക്കും സംവിധാനത്തിനും വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃതികള്‍: കനലെരിയുന്ന നാട്ടുപാതകള്‍ (ചെറുകഥാ സമാഹാരം), പെരുംതീ പെയ്യുന്ന താഴ്‌വാരങ്ങള്‍ (സാമൂഹ്യനാടകം) ആരോഗ്യവിചാരം (കുറിപ്പുകള്‍). ഭാര്യ : ഷജിത എം മകള്‍ : അക്ഷയ് ഷജിന്‍, ഋതുവര്‍ണ്ണ വിലാസം : ശാരദാ നിലയം, പി ഒ ചമ്പാട്, പിന്‍- 670694 ഫോണ്‍ : 9446449978