Skip to main content
1942 ല്‍ ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട് ജനിച്ചു. പിതാവ്: മുഹമ്മദ് കുഞ്ഞ്. മാതാവ്: ഖദീജ 1997 ല്‍ മൃഗസംരക്ഷണ വകുപ്പില്‍ ഫീല്‍ഡ് ഓഫീസറായി വിരമിച്ചു. മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ കഥ, നോവല്‍, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രചനകള്‍ ഏറെയും ബാലസാഹിത്യത്തില്‍പ്പെടുന്നു. പുരസ്‌കാരങ്ങള്‍: 1964 ല്‍ ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി ഓഫ് കേരള നടത്തിയ ലേഖന മത്സരത്തില്‍ (ഇസ്ലാമും സാഹോദര്യവും) ഒന്നാം സ്ഥാനം നേടി. 2013 ല്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മ്മികത ദിനപത്രം മാസികയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡ് (എഴുത്തുകാരനുള്ള) നേടി. പുസ്തകരൂപത്തിലുള്ള കൃതികള്‍: തെളിയുന്ന ചക്രവാളങ്ങള്‍ (നോവല്‍), ചുവന്നാമ, ജന്തുസ്ഥാനില്‍ എന്ത് സംഭവിച്ചു?, വിരുതമ്പൂയലും കുറുക്കന്മൂപ്പരും, കൊച്ചുപണിക്കര്‍, രാജാവിനെ കാണാനില്ല (ബാലസാഹിത്യം), വിചിത്രവ്യാപാരി (ബാലസാഹിത്യം - അറബിക്കഥയുടെ പുനരാഖ്യാനം) ഇപ്പോള്‍ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ : ഫസീഹ മക്കള്‍ : സുനിത ഹന്‍സാര്‍ സുമിത ഷാനവാസ് പേരമകന്‍ : ഇഹ്‌സാന്‍ മുഹമ്മദ് വിലാസം : കാട്ടുപറമ്പില്‍ പി ഒ പട്ടണക്കാട് 688531 ആലപ്പുഴ ജില്ല. ഫോണ്‍ : 9605222144 0478 þ 2593215