Skip to main content
1942 ല്‍ തലശേരിക്കടുത്ത പന്ന്യന്നൂര്‍ ഗ്രാമത്തില്‍ ജനനം. പേര്: കെ പി ഭാസ്‌കരന്‍. പിതാവ്: പരേതനായ കെ പി കൃഷ്ണന്‍ മാസ്റ്റര്‍. പരേതയായ മാതാവ്: കെ പി മാതുവമ്മ. പ്രമുഖ ആനുകാലികങ്ങളില്‍ കഥ, നോവല്‍, ലേഖനം, മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1963 ല്‍ ജനയുഗം വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയ ചങ്ങാതികള്‍ എന്ന ബാലകഥയാണ് പ്രഥമകൃതി. ഇതിനകം വിവിധസാഹിത്യവിഭാഗങ്ങളില്‍പ്പെട്ട 14 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗുണ്ടര്‍ട്ടിന്റെ ഗുരുനാഥന്മാര്‍, ചങ്ങാതികള്‍, സഹകരണവിജ്ഞാനം വിദ്യാര്‍ഥികള്‍ക്ക് (ബാലസാഹിത്യം), തീപ്പന്തങ്ങള്‍ (ഗാനസമാഹാരം), സംക്ഷിപ്തസഹകരണവിജ്ഞാന ബോധിനി, (റഫറന്‍സ് ഗ്രന്ഥം-സഹഗ്രന്ഥകാരന്‍) സഹകരണ പഠനസഹായി, (വൈജ്ഞാനികഗ്രന്ഥം-സഹഗ്രന്ഥകാരന്‍), സഹകരണ പ്രസ്ഥാനത്തിന്റെ കഥ (ലേഖനങ്ങള്‍), ഇ നാരായണന്‍-സഹകരണത്തിന്റെ സാരഥി (ജീവചരിത്രം), തമ്പുരാനെ തോല്‍പ്പിച്ച പെണ്ണ് (വടക്കന്‍പാട്ട് പഠനം), അഞ്ചു വടക്കന്‍പാട്ടുകള്‍ (വടക്കന്‍പാട്ടുകള്‍), അശാന്തിക്കപ്പുറം, അങ്കം, ഗതി (നോവലുകള്‍) എന്നിവയാണ് കൃതികള്‍. 1997 ല്‍ സംസ്ഥാനസഹകരണവകുപ്പിലെ ഡെപ്യൂട്ടി റജിസ്ട്രാര്‍ തസ്തികയില്‍നിന്ന് വിരമിച്ചു. ഭാര്യ : പരേതയായ വി പി ഭവാനി മക്കള്‍ : ബീന, ബിജു, ബൈജു വിലാസം : സദ്മം (കൃഷ്ണ) പന്ന്യന്നൂര്‍ പി ഒ കണ്ണൂര്‍ ജില്ല. പിന്‍: 670 671 ഫോണ്‍ : 0490-2318980 തിരുവനന്തപുരം - 695 561 ഫോണ്‍ : 0471 2419576, 9446479576