Skip to main content
Palliyara Sreedharan
1950 ജനുവരി 17 ന് കണ്ണൂര്‍ ജില്ലയിലെ എടയന്നൂരിനടുത്ത് ജനിച്ചു. കൂടാളി ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ ജോലിയില്‍നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ഗ്രന്ഥരചനയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു.CCRT ഓറിയന്റേഷന്‍ കോഴ്‌സ NCERT റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയിനിങ് കോഴ്‌സ് എന്നിവയടക്കം നിരവധി കോഴ്‌സുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. കേരള വിദ്യാഭ്യാസവകുപ്പ് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഗണിതശാസ്ത്ര പഠനോപകരണ നിര്‍മാണമത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടിയും NCERTക്ക് വേണ്ടിയും ഗ്രന്ഥരചനയില്‍ സഹകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും, തളിര് പത്രാധിപ സമിതി അംഗവുമാണ്. ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, ഭീമ പ്രത്യേകപുരസ്‌കാരം, ഭാരത് എക്‌സലന്‍സ് അവാര്‍ഡ്, സുഭദ്രാ കുമാരി ചൗഹാന്‍ ജന്മശതാബ്ദിപുരസ്‌കാരം, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡ് (സംഖ്യകളുടെ കഥ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പൂജ്യത്തിന്റെ കഥ), ആശ്രയ ബാലസാഹിത്യ അവാര്‍ഡ് (അത്ഭുതസംഖ്യകള്‍), അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ് (സംഖ്യകളുടെ ജാലവിദ്യകള്‍), സമന്വയ ബാലസാഹിത്യ അവാര്‍ഡ്, മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. നൂറിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. വിലാസം : പള്ളിയറ ശ്രീധരന്‍, വാരം, കണ്ണൂര്‍- 670 594 ഫോണ്‍ : 9847178201, 0497 2721526. Email : palliyarasreedharan@gmail.com. website : www.palliyarasreedharan.com.