Skip to main content
Palakkeezh Narayanan
പേര: ചെറുകാട് ഗോവിന്ദപ്പിഷാരടി ജനനം: 1914 ഓഗസ്റ്റ് 26 ന് പെരിന്തല്‍മണ്ണ താലൂക്ക് - പുലാമന്തോള്‍ - ചെമ്മലശ്ശേരിയില്‍. അച്ഛന്‍: കിഴീട്ടില്‍ പിഷാരത്ത് കരുണാകരപ്പിഷാരടി. അമ്മ: ചെറുകാട്ട് പിഷാരത്ത് നാരായണി പിഷാരസ്യാര്‍. ഗോപാലനെഴുത്തച്ഛന്റെ കുടിപ്പള്ളിക്കൂടത്തില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം; തുടര്‍ന്ന് വല്ലപ്പുഴയിലും ഏലംകുളത്തും; പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍നിന്ന് അഞ്ചാം ക്ലാസ്. പാവൂട്ടി എഴുത്തച്ഛന്റെ വിദ്യാഭിവര്‍ധിനി സംസ്‌കൃത സ്‌കൂളിലും പഠിച്ചു. പുലാമന്തോള്‍ മൂസ്സിന്റെ ഇല്ലത്തു താമസിച്ച് സംസ്‌കൃതവും വൈദ്യവും അഭ്യസിച്ചു. ചെറുകര ഹയര്‍ എലിെമന്ററി സ്‌കൂളില്‍നിന്ന് എട്ടാം ക്ലാസ്. പ്രൈവറ്റായി വിദ്വാന്‍ പരീക്ഷ പാസായി. ജോലി: ചെറുകര സ്‌കൂള്‍, ചെമ്മലശ്ശേരി (അലി മുസലിയാരുടെ) സ്‌കൂള്‍, വാടാനാംകുറുശ്ശി ഹയര്‍ എലിെമന്ററി സ്‌കൂള്‍, പാവറട്ടി സംസ്‌കൃത കോളേജ്, പട്ടാമ്പി സംസ്‌കൃതകോളേജ് എന്നിവിടങ്ങളില്‍ അധ്യാപനം. റിട്ടയര്‍ ചെയ്തശേഷം പട്ടാമ്പിയില്‍ യു ജി സി പ്രൊഫസര്‍. 1942 ല്‍ പാവറട്ടി കോളേജിലെ ജോലി രാജിവെച്ച് കമ്യൂണിസ്റ്റു പാര്‍ട്ടിക്കുവേണ്ടി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വള്ളുവനാട് ടീച്ചേഴ്‌സ് യൂണിയന്‍, മലബാര്‍ കേന്ദ്രകലാസമിതി, പുരോഗമന സാഹിത്യ സംഘടന, കേരളസാഹിത്യ സമിതി, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു. നവലോകത്തിലും ദേശാഭിമാനിയിലും പത്രപ്രവര്‍ത്തനം. ശക്തി പബ്ലിക്കേഷന്‍സ് സ്ഥാപിച്ചു. 1948 ല്‍മക്കരപ്പറമ്പ് ജാഥക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നു വര്‍ഷം ജയില്‍ശിക്ഷ. മരണം: 1976 ഒക്‌ടോബര്‍ 28. ഭാര്യ: കിഴീട്ടില്‍ ലക്ഷ്മിക്കുട്ടി പിഷാരസ്യാര്‍ (2001 മാര്‍ച്ച് 4ന് അന്തരിച്ചു). മക്കള്‍: കെ പി രവീന്ദ്രന്‍ (കേന്ദ്രീയ വിദ്യാലയത്തില്‍ പ്രിന്‍സിപ്പാളായിരുന്നു. 2005 ഏപ്രിലില്‍ നിര്യാതനായി), കെ പി രമണന്‍ (സി പി ഐ (എം) മലപ്പുറം ജില്ലാകമ്മിറ്റി അംഗം), കെ പി മോഹനന്‍ (മഹാത്മാഗാന്ധി കോളേജ് മയ്യഴി റിട്ടയര്‍ ചെയ്തു, പത്രാധിപര്‍ ദേശാഭിമാനി വാരിക) സി പി മദനന്‍ (കൃഷിവകുപ്പ് - റിട്ടയര്‍ ചെയ്തു), സി പി ചിത്രഭാനു (പട്ടാമ്പി ഗവ. സംസ്‌കൃതകോളേജ്), സി പി ചിത്ര (ഡയറക്ടര്‍, ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ - റിട്ടയര്‍ ചെയ്തു). പുരസ്‌കാരങ്ങള്‍: ജീവിതപ്പാത (ആത്മകഥ)യ്ക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (1976), കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1977). കൃതികള്‍: കവിതകള്‍: തിരമാല (1945), ആരാധന (1945), അന്ത:പുരം (1945), മനുഷ്യനെ മാനിക്കുക (1961), മെത്താപ്പ് (1945). ചെറുകഥകള്‍: ചെറുകാടിന്റെ ചെറുകഥകള്‍ (1954), മുദ്രമോതിരം (1954), ചെകുത്താന്റെ കൂട് (1958), ചൂട്ടന്‍ മൂരി (1962). നോവലുകള്‍: മണ്ണിന്റെ മാറില്‍ (1954). മുത്തശ്ശി (1959), ശനിദശ (1959), പ്രമാണി (1962), മരുമകള്‍ (1963), ദേവലോകം (1971), ഭൂപ്രഭു (1976), മരണപത്രം (1977). ബാലസാഹിത്യം: ഒരു ദിവസം (1960), തെരുവിന്റെ കുട്ടി (1956), കറുപ്പന്‍കുട്ടി (1962), തന്തക്കുറുക്കന്‍ (1968). നാടകം: നമ്മളൊന്ന് (1948), തറവാടിത്തം (1954), സ്‌നേഹബന്ധങ്ങള്‍ (1954), സ്വതന്ത്ര (1955), മനുഷ്യഹൃദയങ്ങള്‍ (1955), വിശുദ്ധ നുണ (1956), രക്തേശ്വരി (1956) ഒടുക്കത്തെ ഓണം (1966), കുട്ടിത്തമ്പുരാന്‍ (1958), മുളങ്കൂട്ടം (1958), വാല്‍നക്ഷത്രം (1960), കൊടുങ്കാറ്റ് (1966), ഡോ. കചന്‍ (1970), അടിമ, കുട്ടിത്തമ്പുരാട്ടി, അടിമകള്‍ സ്വതന്ത്രര്‍ (സമാഹാരം) (1978). ആത്മകഥ: ജീവിതപ്പാത (1974). കവിതാ സമാഹാരങ്ങള്‍: ചെറുകാടിന്റെ കവിതകള്‍, ചെറുകാടിന്റെ ഹാസ്യകവിതകള്‍, ചെറുകാടിന്റെ തുള്ളലുകള്‍ (1989), സമ്പൂര്‍ണസമാഹാരങ്ങള്‍: ചെറുകാടിന്റെ ബാലസാഹിത്യം (1998), ചെറുകാടിന്റെ ചെറുകഥകള്‍ (1995), ചെറുകാടിന്റെ ഏകാങ്കങ്ങള്‍ (2003). ഇരുമ്പുപെട്ടി, കുഞ്ഞിക്കലം, കാര്യസ്ഥന്റെ കാള എന്നീ നാടകങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.