Skip to main content
P M Sidhardhan

കണ്ണൂര്‍ ജില്ലയിലെ വിളയാങ്കോട് സ്വദേശി. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ (ISRO) ശാസ്ത്രജ്ഞനായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി എഡ്യൂക്കേഷന്‍ ഇന്‍ ഏഷ്യ ആന്റ് പസഫിക്കില്‍ (CSSTE-AP) ഫാക്കല്‍റ്റി ആയിരുന്നു. 
2003 ല്‍ ടോറന്റോവിലെ ഐഫയര്‍ ടെക്‌നോളജി എന്ന റിസര്‍ച്ച് സ്ഥാപനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (KSCSTE) സീനിയര്‍ ഫെലോ ആണ്.   
മലയാളത്തില്‍ പറക്കലിന്റെ കഥ, വാല്‍നക്ഷത്രങ്ങളുടെ മായിക ലോകം, ബഹിരാകാശ ടൂറിസം: മിഥ്യയും യാഥാര്‍ത്ഥ്യവും, സ്റ്റീഫന്‍ ഹോക്കിങ്, നമ്മുടെ സൗരയൂഥം, ബഹിരാകാശ പര്യവേക്ഷണം ശാസ്ത്രവും സാങ്കേതികവിദ്യയും, അതിരുകളില്ലാത്ത ആകാശം, ശാസ്ത്രത്തിന്റെ കഥ എന്നീ കൃതികളും ഇംഗ്ലീഷില്‍ ദി മിസ്റ്റീരിയസ് വേള്‍ഡ് ഓഫ് കോമറ്റ്‌സ് ആന്റ് ആസ്റ്ററോയ്ഡസ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
ഭാര്യ    :    ഡോ. സിനാട്ര
മകള്‍    :    ചിന്ത
വിലാസം    :    പടിഞ്ഞാറത്തുമഠം
        വിളയാങ്കോട്
        കണ്ണൂര്‍ - 670504