Skip to main content
Padma

1947 ആഗസ്തില്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജനനം. അച്ഛന്‍: പരേതനായ എസ് പി കെ തമ്പാന്‍. അമ്മ: പരേതയായ കോടോത്ത് കാര്‍ത്ത്യായനി അമ്മ. ദുര്‍ഗ്ഗ ഹൈസ്‌കൂള്‍ കാഞ്ഞങ്ങാട്, പ്രൊവിഡന്‍സ് കോളേജ് കോഴിക്കോട്, അവനാശിലിംഗം ഹോംസയന്‍സ് കോളേജ് കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ സജീവമായി കഥകള്‍ എഴുതിത്തുടങ്ങിയത് 1991 മുതല്‍. മൂന്ന് കഥാസമാഹാരങ്ങള്‍ മള്‍ബറിയും (കോഴിക്കോട്) ഒന്ന് ടി ബി എസും (നളന്ദ, തൃശൂര്‍) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ നോവല്‍ മത്സരത്തില്‍ അപ്പോത്തിക്കിരിയുടെ സത്യം എന്ന പുസ്തകം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്മ എന്ന പേരിലാണ് അധികവും എഴുതാറ്. ഭര്‍ത്താവ് : ഡോ. ബാബു രാമചന്ദ്രന്‍ (ടെലിമെഡിക്കല്‍ സെന്റര്‍ ചെയര്‍മാനും തലശ്ശേരിയിലെ ഫിസിഷ്യനും) മക്കള്‍ : സുനില്‍, സുര്‍ജിത്, സുദീപ് വിലാസം : ശ്രീറാം ജൂബിലി റോഡ്, തലശ്ശേരി - 670102 കണ്ണൂര്‍ ജില്ല email : padmakshikutty@yahoo.com

Books Published by Author