Skip to main content
P V Pankajakshan
പുന്നപ്ര വയലാര്‍ സമരസേനാനി കഞ്ഞിക്കുഴി പുളിച്ചുവട്ടില്‍ കെ വാവയുടെയും കണിച്ചുകുളങ്ങര വേട്ടുപുറത്ത് കൊച്ചുകൃഷ്ണന്റെ മകള്‍ കാര്‍ത്ത്യായനി അമ്മയുടെയും മകന്‍. കഞ്ഞിക്കുഴിയിലും കണിച്ചുകുളങ്ങരയിലും സ്‌കൂള്‍ വിദ്യാഭ്യാസം. 1959 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗമായി. കര്‍ഷകസംഘം സമരത്തില്‍ പങ്കെടുത്ത് 1961 ല്‍ ആദ്യത്തെ അറസ്റ്റ്. പിന്നീട് ഒന്നര ദശകത്തിനിടെ വിവിധ ഘട്ടങ്ങളില്‍ രാഷ്ട്രീയ ബഹുജനപ്രക്ഷോഭങ്ങളില്‍ അറസ്റ്റുചെയ്യപ്പെട്ടു. നാലുഘട്ടങ്ങളിലായി മാസങ്ങള്‍ നീണ്ട ജയില്‍ജീവിതവും. 1968 മുതല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധമുണ്ട്. 1975 ല്‍ ദേശാഭിമാനി കൊച്ചിയൂണിറ്റില്‍ പത്രാധിപസമിതി അംഗമായി. ദീര്‍ഘകാലം തൃശ്ശൂര്‍ ജില്ലാ ലേഖകനായിരുന്നു. ആലപ്പുഴയിലും ജില്ലാ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അസി എഡിറ്ററും സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായി. പിന്നീട് കോട്ടയത്ത് ന്യൂസ് എഡിറ്ററായിരുന്നു. തൃശ്ശൂര്‍ ആലപ്പുഴ പ്രസ്‌ക്ലബ്ബുകളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. സംസ്ഥാന പ്രസ് അഡൈ്വസറി കമ്മിറ്റി അംഗമായിരുന്നു. ആദ്യകൃതി: സപ്തരശ്മികള്‍. ഭാര്യ : വയലാര്‍ അരങ്ങത്തറ മാധവന്റെ മകള്‍ ലീല മക്കള്‍ : പി ജ്യോതിസ്, പി ജീവന്‍ വിലാസം : പുളിച്ചുവട്ടില്‍, വനസ്വര്‍ഗ്ഗം, മുഹമ്മ പി ഒ, ആലപ്പുഴ 688525 ഫോണ്‍ : 9447030767 E-mail : pankanpv@gmail.com