Skip to main content
P V Chandrasekharan
കല്യാശ്ശേരി (കണ്ണൂര്‍ ജില്ല) സ്വദേശി. 1963 ല്‍ കമ്പി-തപാല്‍ വകുപ്പില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ ആയി ആലപ്പുഴയില്‍ ജോലിയില്‍ പ്രവേശിച്ചു. 1966 ല്‍ കണ്ണൂരിലേക്ക് സ്ഥലമാറ്റം. സംഘടനാ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ ശിക്ഷാനടപടികളുടെ ഭാഗമായി പയ്യന്നൂര്‍, മൂന്നാര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1981 ല്‍ അഖിലേന്ത്യാ ടെലിഗ്രാഫ് എഞ്ചിനീയറിങ് എംപ്ലോയീസ് യൂണിയന്‍ ക്ലാസ് 3 (പിന്നീട് ടെലികോം എംപ്ലോയീസ് യൂണിയന്‍ ക്ലാസ്-3) യുടെ കേരള സര്‍ക്കിള്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെത്തി. 2004 ല്‍ ചീഫ് ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ ആയി സര്‍വ്വീസില്‍നിന്നും റിട്ടയര്‍ ചെയ്തു. ആലപ്പുഴയില്‍ സജീവസംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം. കണ്ണൂരില്‍ ബ്രാഞ്ച് സെക്രട്ടറി, ഡിവിഷണല്‍ യൂണിയന്‍ സംഘടനാ സെക്രട്ടറി, കമ്പി-തപാല്‍ യൂണിയനുകളുടെ ഏകോപന സമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1974 ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ചു അസി. സര്‍ക്കിള്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1981 ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ വെച്ചുNFPTE ഫെഡറല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. NFPTE സംസ്ഥാന ഏകോപന സമിതി വൈസ് ചെയര്‍മാനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1981 മുതല്‍ 2000 വരെ കേരള ടെലികോം സംയുക്ത കൂടിയാലോചന സമിതി (JCM) യുടെ സ്റ്റാഫ് വിഭാഗം നേതാവായിരുന്നു. ഈ കാലയളവില്‍ സംഘടനയുടെ മുഖപത്രമായ ടെലിവര്‍ക്കര്‍-ന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ബി എസ് എന്‍ എല്‍ രൂപീകരണത്തോടെ ടെലികോം മേഖലയിലെ 7 സംഘടനകള്‍ ചേര്‍ന്ന് 2001 ല്‍ ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് പ്രഥമ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2005 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. അഖിലേന്ത്യാ ബി എസ് എന്‍ എല്‍ - ഡി ഒ ടി പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇപ്പോള്‍ അഖിലേന്ത്യാ രക്ഷാധികാരിയുമാണ്. സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന് ‍(CGPA) സംസ്ഥാന ജോയിന്റ് സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ : പത്മം ശേഖര്‍ മക്കള്‍ : നവീന്‍ ശേഖര്‍, ഷൈനി ശേഖര്‍, സിന്ധുശേഖര്‍. വിലാസം : TC 23/707,മയൂരം വലിയശാല, ചാല പി ഒ തിരുവനന്തപുരം-695036 E-mail : pvcmayooram@yahoo.in Mob : 9447396162, 0471-2468587