1956 മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയിലെ കടലോരഗ്രാമമായ പുല്ലുവിളയില്‍ ജനനം. അച്ഛന് : യോഹന്നാന് അമ്മ : പുഷ്പലീല.
ലീയോ തേര്ട്ടീന്ത് എച്ച് എസ് എസില്‍ ഏഴാം തരം വരെ, തുടര്‍ന്ന് സെന്റ് വിന്‍െസന്റ് സെമിനാരിയില്‍ രണ്ടുവര്‍ഷം വൈദിക വിദ്യാര്‍ത്ഥി (തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസില്‍ പഠനം; എട്ടും ഒന്‍പതും). മൈനര്‍ സെമിനാരിയിലെ പഠനം മതിയാക്കി പൂവാര്‍ ഗവണ്മെന്റ് എച്ച് എസ് എസില്‍ ചേര്‍ന്ന് പത്താം ക്ലാസ് പാസായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രി. ചാക്ക ഐ ടി ഐയില്‍ രണ്ടുവര്‍ഷം. പിന്നീട് ആലപ്പുഴ പ്രീമിയര്‍ മൊറാര്‍ജി കെമിക്കല്‍സ് ലിമിറ്റഡ് കമ്പനിയില്‍ ഓപ്പറേറ്റര്‍ ട്രെയിനി. ആ ഉദ്യോഗം പാതിവഴിയില്‍ ഉപേക്ഷിച്ച്, മത്സ്യത്തൊഴിലാളികളുടെയിടയില്‍ (എല്‍ സി മുക്കുവ) സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായി. പ്രോഗ്രാം ഫോര്‍ കമ്യൂണിറ്റി ഓര്ഗനൈസേഷന് സെന്ററില്‍ ചേര്‍ന്ന് പ്രവര്‍ത്തനം.
ഏകദേശം 26 വയസ്സ് പ്രായമുള്ളപ്പോള്‍, 1981 ല്‍ യൂണിവേഴ്സിറ്റി ഈവനിങ് കോളേജില്‍ മലയാളം ബി എയ്ക്ക് ചേര്‍ന്നു. ആ സമയത്ത് തീരശബ്ദം മാസികയില്‍ പാര്‍ട്ട് ടൈം ജോലി നോക്കിയിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിച്ച് രണ്ടാം വര്‍ഷം യൂണിവേഴ്സിറ്റി ഡേ കോളേജിലേക്കു മാറി. 1985 ല്‍ വീണ്ടും പ്രോഗ്രാം ഫോര്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷനില്‍.
കഴുതയും വിശുദ്ധരും, ഇടം വലം എന്നിവ കവിതാസമാഹാരങ്ങള്‍. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഠവല ഠംീ ിമാലറ ആീ്യ എന്ന ഇംഗ്ലീഷ്- മലയാളം സമാഹാരത്തില്‍ അതേ പേരുള്ള കഥ എഴുതി.
ഭാര്യ : അമ്പിളി
മകള്‍ : മീനു
Mob : 09746810382
Email : balanpy56@gmail.com