Skip to main content
കോഴിക്കോട് ജില്ലയിലെ കല്ലുരുട്ടി പുല്‍പറമ്പില്‍ ആമിനയുടെയും മുന്നൂര് പി ടി അബ്ദുല്ലയുടെയും മകനായി ജനിച്ചു. പത്രപ്രവര്‍ത്തകന്‍. മാധ്യമം, സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ്, ടി വി ന്യൂ, ഇന്ത്യാവിഷന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സുപ്രഭാതം ദിനപത്രത്തില്‍. യത്തീമിന്റെ നാരങ്ങാമിഠായി (ഓര്‍മ്മക്കുറിപ്പുകള്‍), മൊയ്തീന്‍ കാഞ്ചനമാല -ഒരു അപൂര്‍വ്വ പ്രണയ ജീവിതം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : റംല മക്കള്‍ : ബാദിര്‍ സാദിഖ്, ദയ സാദിഖ്. വിലാസം : ദയാബാദ് ഹൗസ്, പാഴൂര്‍ പി ഒ കോഴിക്കോട്, കേരള - 673661 ഇമെയില്‍ : ptsadik@gmail.com