Skip to main content
P T Bhaskarapanicker
1922 ഒക്‌ടോബര്‍ 15 ന് പാലക്കാട് ജില്ലയിലെ അടയ്ക്കാപ്പുത്തൂരില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കി. പിന്നീട് പ്രധാനാധ്യാപകനായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി നിരോധിച്ചിരുന്ന ഘട്ടത്തില്‍ ഒളിവിലും ജയിലിലുമായി മൂന്നുവര്‍ഷത്തോളം കഴിഞ്ഞു. ആധുനികകേരള രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്രസാഹിത്യപ്രസ്ഥാനം എന്നിവയുടെ സ്ഥാപകനേതാക്കളിലൊരാള്‍. ഇ എം എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ സെക്രട്ടറി. 1959 മുതല്‍ 1965 വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം. 1969 മുതല്‍ 1971 വരെ വിശ്വവിജ്ഞാനകോശത്തിന്റെ എഡിറ്റര്‍. 1971 മുതല്‍ 1974 വരെ ഗ്രന്ഥശാലാസംഘം അധ്യക്ഷന്‍. വിദ്യാലോകം, ശാസ്ത്രഗതി, ശാസ്ത്രകേരളം, പുസ്തകസമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി ശാസ്ത്ര സാഹിത്യഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1997 ഡിസംബര്‍ 30 ന് അന്തരിച്ചു.

Books Published by Author