Che
Download (2.53 MB)
1946 ല്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ ജനനം. അദ്ധ്യാപകന്, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്ത്തകന്. പരിഭാഷകളടക്കം മുപ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. വിജ്ഞാനസാഹിത്യത്തിനുള്ള സംസ്ഥാന-ബാലസാഹിത്യ അവാര്‍ഡ്, പി ടി ബി അവാര്‍ഡ്, ബെസ്റ്റ് പബ്ലിക് ഒബ്സര്‍വര്‍ അവാര്‍ഡ്, സ്കൂള്‍ കുട്ടികളിലെ നേത്രവൈകല്യങ്ങളെക്കുറിച്ചു തയ്യാറാക്കിയ പ്രോജക്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: പരിസ്ഥിതിക്കവിതയ്ക്ക് ഒരാമുഖം, പരിസ്ഥിതിബോധവും സംസ്കാരവും, ഭൂമിക്ക് ഒരവസരം നല്‍കൂ, ഡാര്‍വിന്റെ ആത്മകഥ, ബയോടെക്നോളജിയുടെ ലോകം, ചാര്‍ലി ചാപ്ലിന്, ജെറാള്‍ഡ് ഡ്യൂറലിന്റെ വനയാത്രകള്‍, ഓര്‍മകളില്‍ ഡാര്വിന് (പരിഭാഷ), ശാസ്ത്രം, ശാസ്ത്രജ്ഞര്‍ (പരിഭാഷ), അവശ്യമരുന്നുകളുടെ രാഷ്ട്രീയം (പരിഭാഷ). വിലാസം : തങ്കയം, തൃക്കരിപ്പൂര്‍ പി ഒ കാസര്‍കോട് ജില്ല പിന് - 671 310 ഫോണ്‍ : 9495343836