Skip to main content
1964 മെയ് മാസത്തില്‍ മലപ്പുറം ജില്ലയിലെ പന്താവൂരില്‍ ജനിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്നും എഞ്ചിനീയറിങ് കഴിഞ്ഞ് മുംബൈ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിങ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ പി എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും പ്രോജക്ട് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേഷന്‍. ഇപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തോടെ ദുബായില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടിങ് കമ്പനിയുടെ ഡിസൈന്‍ & ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി. മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍ എന്ന ആദ്യപുസ്തകം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. പ്രവാസത്തിലെ ജീവപര്യന്തവാര്‍ത്തകള്‍ എന്ന ആത്മകഥാപരമായ നോവല്‍ മലയാളം വാരികയിലൂടെ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ സംസ്‌കാരവിമര്‍ശനങ്ങളും നോവല്‍പഠനങ്ങളും എഴുതിവരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി യു എ ഇയിലെ കലാസാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം. ഭാര്യ : ഡോ. സ്മൃതി മക്കള്‍ : ഋത്വിക്, അഭിരാം e-mail : manikandh@gmail.com Mobile : 971566957969 (Dubai) 919947332680 (India)