കാസര്‍ഗോഡ് ജില്ലയില്‍ കിണാനൂരില് 1945 ഏപ്രില്‍ 20 ന് ജനിച്ചു. അച്ഛന്: എന്‍ കോരന്, അമ്മ: പി ചിരുത.
കോതമംഗലം മാര്‍ അത്തനായിഡ് കോളേജില്‍ പഠിച്ച് ബിരുദാനന്തര ബിരുദം നേടി.
സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം. രണ്ടുതവണ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ ലോകസഭയില്‍ കാസര്‍ഗോഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ലോകസഭയിലെ സി പി ഐ (എം) ഉപനേതാവാണ്.
ദേശാഭിമാനി ദിനപത്രത്തിന്റെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. ഓര്‍മ്മകളില്‍ ഒളിമങ്ങാതെ, വിയറ്റ്നാം ഓര്‍മ്മകള്‍, ഇന്ത്യന്‍ രാഷ്ട്രീയം പാര്‍ലമെന്റിനകത്തും പുറത്തും എന്നിവയാണ് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍. കലാ ട്രസ്റ്റിന്റെ ചെയര്‍മാനും അബുദാബി ശക്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയുടെ കണ്‍വീനറുമാണ്.
ഭാര്യ : ലൈല (എ കെ ജി, സുശീല ഗോപാലന് ദമ്പതികളുടെ മകള്‍)
മകള്‍ : മാതു
വിലാസം : 'അമരാവതി'
പള്ളിക്കര, നീലേശ്വരം പി ഒ
കാസര്‍ഗോഡ്
ഫോണ്‍ : 04994-255560
email : pkarunakaranmp@gmail.com