Skip to main content
P K Shivadas
ഒറ്റപ്പാലം താലൂക്കിലെ മടങ്ങര്‍ളി മനയ്ക്കല്‍ വിഷ്ണു നമ്പൂതിരിയുടെയും കോഴിക്കോട് സാമൂതിരി കോവിലകം തിരുവണ്ണൂര്‍ ശാഖയിലെ ശ്രീദേവിത്തമ്പുരാട്ടിയുടെയും മകനായി 1960 മാര്‍ച്ച് 16 ന് കോഴിക്കോട്ട് ജനിച്ചു. കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍ എസ് എസ് കോളേജ്, ബറോഡ എം എസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം. 25 വയസ്സുമുതല്‍ 15 വര്‍ഷത്തോളം ഫ്രീപ്രസ് ജേര്‍ണല്‍ (മുംബൈ), ടൈംസ് ഒഫ് ഡെക്കാന്‍ (ബാംഗ്ലൂര്‍), ന്യൂസ് ടുഡെ (ചെന്നൈ), ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ (കൊച്ചി), ഇന്ത്യന്‍ എക്‌സ്പ്രസ് (അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഢ്), ചിന്ത പബ്ലിഷേഴ്‌സ് (തിരുവനന്തപുരം), കേരളശാസ്ത്രസാഹിത്യപരിഷത്ത് (തിരുവനന്തപുരം), പുസ്തകപ്രസാധകസംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, രേഖാ ചിത്രകാരന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ആര്‍തര്‍ സി ക്ലര്‍ക്, ഐസക് എസിമോവ്, റിച്ചാര്‍ഡ് ബ്ലോഹ് തുടങ്ങിയ പ്രഗത്ഭരുടെ ശാസ്ത്രകഥകളുടെ വിവര്‍ത്തനം, ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം (മൂന്നാം വാല്യം) ഇംഗ്ലീഷ് വിവര്‍ത്തനം, വൈശാഖന്റെ ബൊമ്മിഡിപ്പുണ്ടിയിലെ പാലം എന്ന ചെറുനോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം, ഡി ഡി കൊസാംബിയുടെ ഋഃമുെലൃമശേിഴ ഋമൈ്യ,െ റെനെ ദ്യൂബോ, ബാര്‍ബറാ വാര്‍ഡ് എന്നിവരുടെ ഛിഹ്യ ഛില ഋമൃവേ, ഗോര്‍ഡന്‍ ചൈല്‍ഡിന്റെ ണവമ േവമുുലിലറ ശി ഒശേെീൃ്യ, പൗലോ ഫ്രയറിന്റെ ജലറമഴീഴ്യ ീള വേല ഛുുൃലലൈറ, റൊമില ഥാപ്പറുടെ ഒശേെീൃ്യ ീള അിരശലി േകിറശമ, ബിപന്‍ ചന്ദ്രയുടെ കിറശമ' െടൃtuഴഴഹല ളീൃ കിറലുലിറലിരല തുടങ്ങി എറിക് ഹോബ്‌സ്‌ബോമിന്റെ ഒീം ീേ ഇവമിഴല വേല ണീൃഹറ, രാമചന്ദ്രഗുഹയുടെ കിറശമ അളലേൃ ഏമിറവശ, ങമസലൃ െീള ങീറലൃി കിറശമ എന്നിവ വരെ നിരവധി മഹദ്ഗ്രന്ഥങ്ങളുടെ മലയാള വിവര്‍ത്തനം, ഡോ. എം പി പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന വിജ്ഞാനഗ്രന്ഥത്തിലെ ചിത്രീകരണം എന്നിവയൊക്കെ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതിനുപുറമെ ദൂരദര്‍ശന്‍, സി ഡിറ്റ് എന്നിവയ്ക്കുവേണ്ടി വാര്‍ത്താചിത്രങ്ങള്‍ക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ശ്രീ. ശിവദാസിന്റെ ഒരു പതിറ്റാണ്ട് നീണ്ട തപസ്യയുടെ ഫലമാണ് മലയാളത്തിലെതന്നെ ആദ്യത്തെ ഈ റിവേഴ്‌സ് ഡിക്ഷണറി. സഹയാത്രിക : കെ രമടീച്ചര്‍ മക്കള്‍ : അനുരാധ, ജയദേവന്‍ (അപ്പു), email : shivas60@gmail.com ഐശ്വര്യ, അനശ്വര വിലാസം : സ്രാമ്പിമഠം, മാമ്പ്ര പി ഒ, വെസ്റ്റ് കൊരട്ടി, തൃശൂര്‍ - 680308