കണ്ണൂര്‍ ജില്ലയിലെ പാട്യം കിഴക്കേ കതിരൂര്‍ സ്വദേശി. അച്ഛന്: കാരായി കുഞ്ഞിരാമന്. അമ്മ: പാറായി ദേവി. കതിരൂര്‍ ഹൈസ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
കെ എസ് എഫിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. പത്തുവര്‍ഷം സി പി ഐ (എം) കൂത്തുപറമ്പ് ഏര്യാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സി പി ഐ (എം) സംസ്ഥാനകമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ആയി പ്രവര്‍ത്തിക്കുന്നു.
1991 ല്‍ നടന്ന ആദ്യ ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമായി. 2001 മുതല്‍ 2011 വരെ കേരളനിയമസഭയില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.
സി പി ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും ദേശാഭിമാനി ദിനപത്രത്തിന്റെ മാനേജരും ആയി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ : യമുന
മക്കള്‍ : ജയിന് രാജ്, ആശിഷ് രാജ്
വിലാസം : 'കൈരളി',
കോങ്ങാറ്റ,
പി ഒ പൂക്കോട്, പിന്-670691
ഫോണ്‍ : 0490 2363443, 09447063443