Skip to main content
പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 23 ന് ജനിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും കേരള കര്‍ഷകസംഘത്തിലും പ്രവര്‍ത്തിച്ചു. 1951 ല്‍ തിരു-കൊച്ചി നിയമസഭയിലും 1957 ല്‍ കേരള നിയമസഭയിലും അംഗമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിലും മറ്റും പങ്കെടുത്ത് പലതവണ ജയില്‍വാസം അനുഭവിച്ചു. 1964 മുതല്‍ 1982 വരെ ദേശാഭിമാനിയുടെ മുഖ്യപത്രാധിപരായിരുന്നു. കൃതികള്‍: ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവ പ്രതിഭ, കേരളം ഇന്ത്യയിലെ അധഃകൃത സംസ്ഥാനം, സാഹിത്യവും രാഷ്ട്രീയവും, മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും, വിപ്ലവങ്ങളുടെ ചരിത്രം, സാഹിത്യം: അധോഗതിയും പുരോഗതിയും, പൂന്താനം മുതല്‍ സൈമണ്‍ വരെ, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, ഭഗവദ്ഗീത-ബൈബിള്‍-മാര്‍ക്‌സിസം, മഹാഭാരതം മുതല്‍ മാര്‍ക്‌സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം, കേരള നവോത്ഥാനം: മതാചാര്യര്‍ മതനിഷേധികള്‍, കേരള നവോത്ഥാനം: മാധ്യമപര്‍വ്വം നാലാം സഞ്ചിക, മാര്‍ ഗ്രിഗോറിയോസിന്റെ മതവും മാര്‍ക്‌സിസവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വ്വദേശീയത, ആഗോളവല്ക്കരണം സംസ്‌കാരം മാധ്യമം, ഫ്രെഡറിക് എംഗല്‍സ്: സ്‌നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി, ഇ എം എസും മലയാള സാഹിത്യവും, ഇ എം എസ് (ജീവചരിത്രം), സംസ്‌കാരവും നവോത്ഥനവും മുല്‍ക്‌രാജ് മുതല്‍ പവനന്‍ വരെ, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള നവോത്ഥാനം: യുഗസന്തതികള്‍ യുഗശില്പികള്‍, കെ ദാമോദരന്‍: പോരും പൊരുളും, വൈജ്ഞാനിക വിപ്ലവം: ഒരു സാംസ്‌കാരിക ചരിത്രം, സ്വദേശാഭിമാനി പ്രതിഭാവിലാസം, പി ജിയുടെ വായനാ ലോകം. പരിഭാഷകള്‍: കാട്ടുകടന്നല്‍, ഭൂതകാലവും മുന്‍വിധികളും, ഇന്ത്യാചരിത്ര വ്യാഖ്യാനം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍, ആര്യദ്രാവിഡ വിവാദവും മതനിരപേക്ഷതയും തുടങ്ങി നിരവധി കൃതികള്‍. 2012 നവംബര്‍ 22-ാം തീയതി വ്യാഴാഴ്ച അന്തരിച്ചു. ഭാര്യ : എം ജെ രാജമ്മ മക്കള്‍ : എം ജി രാധാകൃഷ്ണന്‍, ആര്‍ പാര്‍വ്വതി ദേവി