Skip to main content
Niranjana
നിരഞ്ജന (1924-1992) : പ്രശസ്ത പുരോഗമന സാഹിത്യകാരന്‍. 1924 ല്‍ കര്‍ണ്ണാടകയിലെ കുളകുന്ദ എന്ന സ്ഥലത്ത് ജനിച്ചു. നോവല്‍, ചെറുകഥ, ലേഖനം, വിവര്‍ത്തനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചു. കയ്യൂര്‍ സമരത്തെ ആസ്പദമാക്കി രചിച്ച ചിരസ്മരണ എന്ന നോവലിലൂടെ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനായി. പ്രധാന കൃതികള്‍: ബനശങ്കരി, കല്ല്യാണ സ്വാമി, നാസ്തിക കൊട്ട ദേവവരു, വിമോചനനെ. 1979 ല്‍ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു. മലയാളം ഉള്‍പെടെ നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ നോവലുകള്‍ മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1992 ല്‍ അന്തരിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ : പയ്യന്നൂരില്‍ മഹാദേവഗ്രാമത്തിനടുത്ത രാമനാത്ത് വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞ് തൊഴിലാളിയായി. പ്രൈവറ്റായി പഠിച്ച് ബിരുദങ്ങള്‍ നേടി. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചു. പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗമാണ്. സാക്ഷരതാമിഷന്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. വിവര്‍ത്തനം, ചരിത്രം, ജീവചരിത്രം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലായി 57 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്ത പുറത്തിറക്കുന്ന പതിനാറാമത്തെ ഗ്രന്ഥമാണിത്. 2005 ല്‍ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. ചിന്ത പുറത്തിറക്കിയ കൃതികള്‍: ചാര്‍വാകന്‍ (നോവല്‍), പിറവി, നിരഞ്ജനയുടെ കഥകള്‍, കാവേരി എന്റെ രക്തം (വിവര്‍ത്തനം), ഒരേയൊരു പി ജി - ജീവചരിത്രം, ഒറ്റക്കാലന്‍ ഞണ്ട്, ഏലംകുളത്തെ കുഞ്ചു, എനിക്കും വേണം സ്വാതന്ത്ര്യം, കളിയാട്ടക്കഥകള്‍, കൃതികള്‍ കഥകള്‍, കുട്ടികളുടെ നായനാര്‍, പുരാണത്തിലെ അമ്മമാര്‍, പുരാണത്തിലെ കുട്ടികള്‍, ബീര്‍ബലിന്റെ തമാശകള്‍, ഇ എം എസ് കഥകള്‍ (ബാലസാഹിത്യം). ഭാര്യ : സത്യഭാമ എ കെ മക്കള്‍ : സബിത, സൂരജ് വിലാസം : 'ശ്രീഹരി', ചാലക്കോട് പി ഒ പയ്യന്നൂര്‍ - 670307 കണ്ണൂര്‍ ജില്ല ഫോണ്‍ : 9447209774

Books Published by Author