Skip to main content
നാരായണന്‍ കാവുമ്പായി
കണ്ണൂര്‍ ജില്ലയിലെ കാവുമ്പായിയില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും. ദേശാഭിമാനി പത്രാധിപസമിതി അംഗം. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ എഡിറ്റോറിയല്‍ ചുമതല വഹിക്കുന്നു. കാവുമ്പായി കാര്‍ഷിക കലാപം (ചരിത്രം), പിന്നിട്ട വഴികള്‍ (ഇ കെ നായനാരുടെ ഓര്‍മ്മക്കുറിപ്പുകള്‍) എന്നിവയും വന്ദേമാതരം, വില്ലുവണ്ടിയില്‍ ഒരു യാത്ര, നവകേരള ശില്പികള്‍, ഇത്തിരിക്കുഞ്ഞിയും കൂട്ടുകാരും, കുഞ്ഞനിയത്തിയും കൂണുകളും, കളിക്കാം പഠിക്കാം, കേരള നവോത്ഥാന കഥകള്‍, എന്റെ കേരളം (എഡിറ്റര്‍) എന്നീ ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. ഭാര്യ : എ വി റീനാകുമാരി മക്കള്‍ : സിദ്ധാര്‍ഥ്, സച്ചിത്ത് വിലാസം : കേദാരം, കീച്ചേരി പാപ്പിനിശ്ശേരി പോസ്റ്റ് കണ്ണൂര്‍ ജില്ല ഫോണ്‍ : 0497 2788979