Skip to main content
Naduvattom Gopalakrishnan
1951 ല്‍ ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജില്‍ നടുവട്ടം മുറിയില്‍ ജനിച്ചു. പിതാവ്: പെരുമ്പള്ളില്‍ പരമേശ്വരന്‍ നായര്‍. മാതാവ്: തങ്കമ്മ. നടുവട്ടം സ്‌കൂള്‍, ഹരിപ്പാട് ബോയ്‌സ് ഹൈസ്‌കൂള്‍, നങ്ങ്യാര്‍ കുളങ്ങര, ടി കെ എം എം കോളേജ്, പന്തളം എന്‍ എസ് എസ് കോളേജ്, കേരള സര്‍വ്വകലാശാല മലയാള വിഭാഗം, ഭാഷാശാസ്ത്രവിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തിലും സാഹിത്യത്തിലും എം എ ബിരുദം. ഭാഷാശാസ്ത്രത്തില്‍ പി എച്ച് ഡി. 1976 മുതല്‍ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അദ്ധ്യാപകന്‍. കല്പറ്റ, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ സര്‍വ്വീസില്‍നിന്നും വിരമിച്ചു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സില്‍ സീനിയര്‍ ഫെലോ. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി വിദഗ്ദ്ധ സമിതി കണ്‍വീനര്‍. ഇപ്പോള്‍ കേരളസര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ എമിരറ്റസ് ഫെലോ. കൃതികള്‍: കേരള ചരിത്രധാരകള്‍, ജീവചരിത്ര സാഹിത്യം മലയാളത്തില്‍, ആത്മകഥാസാഹിത്യം മലയാളത്തില്‍, രാമചരിതവും പ്രാചീനഭാഷാവിചാരവും, ഭാഷാപരിമളം, ഭാഷാവിചാരം, സാഹിത്യമാല്യം, സംസ്‌കാരമുദ്രകള്‍, ഗവേഷണ രീതിശാസ്ത്രം, മലയാളം ക്ലാസിക് ഭാഷ പഴക്കവും വ്യക്തിത്വവും, ഭാഷാസാഹിത്യ പ്രബോധനം (പഠനം), നാടോടി ചരിത്രകഥകള്‍, Early Middle Malayalam. ഭാര്യ : ജലജാ ഗോപാലകൃഷ്ണന്‍ മക്കള്‍ : ഹരികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ വിലാസം : കൈരളി, കാര്യവട്ടം പി ഒ തിരുവനന്തപുരം - 695 581