Skip to main content
1952 ല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാലയ്ക്കടുത്തുള്ള നിലമാമൂട് എന്ന സ്ഥലത്ത് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1969 മുതല്‍ എട്ട് വര്‍ഷക്കാലം ബോംബെയില്‍ ജോലിചെയ്തു. 1978 മുതല്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഇരുപത് വര്‍ഷത്തോളം ഹോട്ടല്‍ മേഖലയില്‍ ജോലി നോക്കി. കുവൈത്തില്‍ വച്ച് രണ്ട് നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. കുവൈത്ത് ടൈംസ് സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. മൂന്നു നോവലുകള്‍ രചിച്ചു. സാമുവല്‍ മെറ്റീര്‍, ഡോ. ജോണ്‍വിത്സണ്‍, ഡേല്‍മെര്‍സ്റ്റീന്‍, അബേ ദുബോയ്‌സ്, ഷംസുല്‍ ഇസ്ലാം, ഇര്‍ഫാന്‍ ഹബീബ്, ജ്യോതിറാവു ഫൂലെ തുടങ്ങിയവരുടെ കൃതികള്‍ക്ക് മലയാള മൊഴിമാറ്റം നിര്‍വഹിച്ചു. ജോണ്‍സണ്‍ ഐരൂരിന്റെ ഭക്തിയും കാമവും എന്ന കൃതി ജശല്യേ മിറ ലൃീശോെ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 2008 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. 2013 ഏപ്രിലില്‍ അന്തരിച്ചു. ഭാര്യ : ശാന്ത മക്കള്‍ : ആനന്ദ്, അജിത്ത് വിലാസം : അനുപമം എള്ളുവിള പി ഒ കാരക്കോണം, തിരുവനന്തപുരം ജില്ല പിന്‍ - 695504 ഫോണ്‍ : 0471 2250821