Skip to main content
N P Hafiz Muhammed
1956 ജൂലായ് 16 ന് കോഴിക്കോട് ഇടിയങ്ങരയില്‍ ജനിച്ചു. ഫാറൂഖ് കോളേജ് സോഷ്യോളജി വകുപ്പു തലവനായി മൂന്നു ദശാബ്ദക്കാലം ജോലി നോക്കി. ഇപ്പോള്‍ ജി ടെക് കോളേജസ് ഫോര്‍ അഡ്‌വാന്‍സ്ഡ് സ്റ്റഡീസില്‍ അക്കാദമിക് ഡയറക്ടര്‍. പൂവും പുഴയും, കൂട്ടക്ഷരം, ഹാഫിസ് മുഹമ്മദിന്റെ കഥകള്‍ (കഥാസമാഹാരങ്ങള്‍) തള്ളക്കുരങ്ങും പുള്ളിപ്പുലിയും ആകാശത്ത് ഒരത്ഭുതയാത്ര, മുഹമ്മദ് അബ്ദുറഹിമാന്‍, കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം (ബാലസാഹിത്യം), മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍ നിന്നും മോചനം (പഠനം) കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം (പഠനം) തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടശ്ശേരി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കൈരളി അറ്റ്‌ലസ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്, അമേരിക്കയില്‍ ഹ്രസ്വപഠനത്തിന് ഫുല്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിച്ചു. email : nphafiz@gmail.com