Skip to main content
N Narayana Pillai

പന്തളത്തിനടുത്തുള്ള കുളനട പഞ്ചായത്തില്‍ പനങ്ങാട് എന്ന നാട്ടുമ്പുറത്ത് ജനനം. സര്‍ക്കാര്‍ ജോലി ലഭിച്ചതിനുശേഷം തിരുവനന്തപുരം നഗരത്തിലേക്കു കുടിയേറി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. സാമ്പത്തിക സ്ഥിതി വിവരക്കണക്കുവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചതിനുശേഷം ചിന്ത പബ്ലിഷേഴ്‌സില്‍ ആഡിറ്ററായും തുടര്‍ന്ന് അക്കൗണ്ടന്റായും ജോലി ചെയ്തു. ഇപ്പോള്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍, ഊറ്റുകുഴി ഓഫീസേഴ്‌സ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയാണ്. പ്രധാന കൃതി: ഒരു പ്രണയത്തിന്റെ അന്ത്യം (കഥാസമാഹാരം). ഭാര്യ: കൃഷ്ണകുമാരി റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മക്കള്‍: അനില്‍കുമാര്‍ എന്‍ അജിത്കുമാര്‍ എന്‍ ആശ എന്‍ വിലാസം: ഹൗസ് നമ്പര്‍ 2, ഓഫീസേഴ്‌സ് നഗര്‍ ഊറ്റുകുഴി, തിരുവനന്തപുരം - 695 001 ഫോണ്‍: 0471 – 2330018