കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരില്‍ ജനനം. അച്ഛന് സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും ആയിരുന്ന കോമത്ത്കണ്ടി ചെക്കൊട്ടി. അമ്മ നടുക്കണ്ടി ലീല.
കേരള സര്‍വ്വകലാശാലയില്‍നിന്ന് ഡോ. കെ എം ജോര്‍ജിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പി എച്ച് ഡി ബിരുദം. അദ്ധ്യാപകന്, പത്രപ്രവര്ത്തകന്, ദൃശ്യ മാധ്യമപ്രവര്ത്തകന് എന്നീ നിലകളില്‍ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കക്കാരില്‍ ഒരാള്‍. ഫിലിപ്പീന്‍സിലെ സുബിക് ബേ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ദൃശ്യ മാധ്യമരംഗത്ത് അവതാരകന്, ന്യൂസ് പ്രൊഡ്യൂസര്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍, റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, മാധ്യമപരിശീലകന്‍ എന്നീ മേഖലകളില്‍ 21 വര്‍ഷത്തെ പരിചയം. മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ (എഴുത്തുകാരികളുടെ കഥകള്‍ എഡിറ്റര്‍) സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ല സ്വാതന്ത്ര്യത്തിനായുള്ള സാംസ്കാരിക പ്രവര്‍ത്തനം എന്നിവ പ്രധാന കൃതികള്‍.
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (മൂന്നുതവണ), സംസ്ഥാനമാധ്യമ അവാര്‍ഡ് (2011), യു എന്‍ എഫ് പി എലാഡ്ലി അവാര്‍ഡ് (2009-10), ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് (2010-11), ഉഗ്മ അവാര്‍ഡ്, സില്‍വര്‍ ലൈന്‍ മാഗസിന് അവാര്‍ഡ് (2009), അക്ഷരം പുരസ്കാരം (2012), 'ഉഗ്മ' അവാര്‍ഡ് (2011), ഇന്‍സ്പയര്‍ വീഡിയോ ഫിലിം അവാര്‍ഡ് (2010), കേരള സാഹിത്യ അക്കാദമി അവാര്‍ഡ്) (2012), അബുദാബി ശക്തി അവാര്‍ഡ് (2011), കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് (2010) തുടങ്ങിയവ നേടിയിട്ടുണ്ട്.
ഭാര്യ : കെ ആര് ഓമനക്കുട്ടിയമ്മ
മകള്‍ : ഇന്ദുലേഖ
ഫോണ്‍
: 9847030926.