Skip to main content
മൈഥിലി ശിവരാമന്‍ അഖിലേന്ത്യാ ഡെമോക്രാറ്റിക് വിമെന്‍സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്. 1966-68 കാലത്ത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു. സ്വയം ഭരണാവകാശമില്ലാത്ത രാജ്യങ്ങളെ സംബന്ധിച്ച ഗവേഷണത്തില്‍ അവര്‍ ഉള്‍പ്പെട്ടിരുന്നു. ജോലിക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങി വന്ന് ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിച്ചു. ഒരു ട്രേഡ് യൂണിയന്‍ സംഘാടകയും വനിതാ അവകാശപ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തകയുമായി. കീഴ് വെണ്‍മണി കൂട്ടക്കൊല സംഭവത്തിലെ കൊടും ക്രൂരത പുറം ലോകത്തെ അറിയിക്കുന്നതില്‍ തന്റെ ലേഖനങ്ങളും വിവരണങ്ങളും പങ്കുവഹിച്ചു. ഈ സംഭവത്തെ സംബന്ധിച്ച ലേഖനങ്ങള്‍ ഹാണ്ടഡ് ബൈ ഫയര്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിട്ടുണ്ട്. വാപനി കേസിലും ശ്രീമതി മൈഥിലി നിര്‍ണ്ണായകമായ പങ്കുവഹിച്ചു. അവര്‍ ബലാല്ക്കാരത്തിന്റെ ഇരകളെ ഇന്റര്‍വ്യൂ നടത്തി വസ്തുതകള്‍ രേഖപ്പെടുത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മിഷനില്‍ ദളിതരെ പ്രതിനിധീകരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ്, വനിതകളുടെ അവകാശ സംരക്ഷണ പ്രക്ഷോഭക എന്നീ നിലകളില്‍ ഇന്ത്യന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യം.