Che
Download (2.53 MB)
കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാവ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതില്‍ അനിഷേധ്യമായ പങ്കുവഹിച്ചു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നിലപാടുകളെ എതിര്‍ത്തുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇതിന്റെ പ്രതികാരനടപടി എന്ന നിലയ്ക്ക് സ്വാതന്ത്ര്യം നേടി ഒരു വര്‍ഷം തികയും മുമ്പേ അദ്ദേഹത്തെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നിഷ്ഠൂരമായി മര്‍ദിക്കുകയും ലോക്കപ്പില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തു. ശ്രീനാരായണഗുരു, കുമാരനാശാന് തുടങ്ങിയ നവോത്ഥാനനായകന്മാരുമായും ഇ എം എസ്, എ കെ ജി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കൃതികള്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ദേശബന്ധുദാസ്, സ്വാമി വിവേകാനന്ദന്റെ കത്തുകള്‍, എന്റെ ജീവിതകഥ.