വിശ്വവിശ്രുത റഷ്യന്‍ നോവലിസ്റ്റും നോബല്‍ സമ്മാന ജേതാവും. റഷ്യയിലെ കൊസാക്കുകളുടെ പ്രവിശ്യയില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. 13-ാമത്തെ വയസില്‍ ആദ്യ സാഹിത്യസൃഷ്ടിയായ ബെര്‍ത്ത് മാര്‍ക് എന്ന ചെറുകഥ രചിച്ചു. പ്രസിദ്ധീകരിച്ച ആദ്യ കൃതി, ദ ടെസ്റ്റ് ആണ്. ഡോണ്‍ ശാന്തമായൊഴുകുന്നു (And Quiet flows the don) എന്ന അദ്ദേഹത്തിന്റെ വിഖ്യാതനോവല്‍ 14 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 1965 ല്‍ ഈ നോവലാണ് അദ്ദേഹത്തിന് നോബല്‍ പുരസ്കാരം നേടിക്കൊടുത്തത്. 28 വര്‍ഷമെടുത്താണ് ഉഴുതുമറിച്ച കന്നിമണ്ണ് (Virgin Soil upturned)എഴുതി പൂര്‍ത്തിയാക്കുന്നത്. ഈ വിശ്വപ്രസിദ്ധ നോവലിന് ലെനിന് പ്രൈസ് ലഭിക്കുകയുണ്ടായി.
അവര്‍ അവരുടെ ജന്മഭൂമിക്കുവേണ്ടി പോരാടി (They fought for their mother land), ഒരു മനുഷ്യന്റെ വിധി
(One Man’s Destiny)തുടങ്ങിയവയാണ് മറ്റ് കൃതികള്‍.