Skip to main content
1948 ഒക്‌ടോബറില്‍ മണമ്പൂരില്‍ ജനിച്ചു. അച്ഛന്‍: എം ശിവശങ്കരന്‍. അമ്മ: ജി ഭാര്‍ഗ്ഗവി (ഇരുവരും ഓര്‍മ്മയായി). മലപ്പുറം ജില്ലാ പൊലീസ് ഓഫീസില്‍ ഭരണവിഭാഗം മേധാവിയായി വിരമിച്ചു. കവിതയ്ക്ക് പ്രഥമ മഹാകവി കുട്ടമത്ത് അവാര്‍ഡ്, മഹാകവി വി സി ബാലകൃഷ്ണപ്പണിക്കര്‍ അവാര്‍ഡ്, മൂലൂര്‍ പത്മനാഭപ്പണിക്കര്‍ അവാര്‍ഡ്, മൂടാടി ദാമോദരന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, എന്‍ എന്‍ പിള്ള കാവ്യപുരസ്‌കാരം, എന്‍ സി മമ്മൂട്ടി പുരസ്‌കാരം, കണ്ണൂര്‍ കവിമണ്ഡലത്തിന്റെ പ്രഥമ ഡി വിനയചന്ദ്രന്‍ പുരസ്‌കാരം, ഒഡീസി ലിറ്റില്‍ മാഗസിന്‍ അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സ്വാശ്രയ സംഘത്തിന്റെ സാഹിത്യ ശ്രീ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള കേരള സര്‍ക്കാറിന്റെ മലയാളം ബുക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അവാര്‍ഡും ലഭിച്ചു. കവിതകള്‍ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതയുടെ പെട്ടകം, സ്വാതന്ത്ര്യത്തിന്റെ ചിഹ്നം, നേരിന്റെ നിറം, തിരഞ്ഞെടുത്ത കവിതകള്‍, അവള്‍: പെണ്‍പക്ഷ കവിതകള്‍, ഠവല രീഹീൗൃ ീള ഠൃൗവേ മിറ ീവേലൃ െുീലാ െതുടങ്ങി 10 കാവ്യസമാഹരങ്ങള്‍ ഉള്‍പ്പെടെ 13 ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ ഉപദേശക സമിതിയിലും സംസ്‌കാരകേരളം മാഗസിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു. എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം. ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം ലഭിച്ച, 37-ാം വര്‍ഷത്തിലെത്തിയ ഇന്ന് മാസികയുടെ പത്രാധിപരും പ്രസാധകനുമാണ്. കൈരളി ടി വിയില്‍ കവിതയ്ക്കുള്ള ജനപ്രിയ റിയാലിറ്റി ഷോ 'മാമ്പഴ'ത്തിന്റെ 3 ഘട്ടങ്ങളില്‍ വിധികര്‍ത്താവായിരുന്നു. വിലാസം : മലപ്പുറം - 676 505 ഫോണ്‍ : 9387475279